മകന് ബൈക്ക് ഒാടിപ്പിക്കാൻ പരിശീലനം: പിതാവിന്റെ ലൈസൻസ് പോയി

ഒരു വര്‍ഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത് 

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 09:51 PM IST
  • കേസിൽ മാതൃകപരമായ നടപടികൾ ഇനിയും ഉണ്ടാവുമെന്ന് മോട്ടോർവാഹന വകുപ്പ്(Motor Vechile) അറിയിച്ചു.
  • കൂടെ ഉണ്ടായിരുന്നത് മകനാണെന്ന്​ സമ്മതിച്ചതിനെ തുടര്‍ന്ന്​ ലൈസന്‍സ്​ റദ്ദാക്കുകയായിരുന്നു.
  • പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് പിടിച്ചാൽ മാതാപിതാക്കളുടെ License റദ്ദാക്കുന്ന നിയമം നിലവിൽ വന്നിട്ട് നാളൊരുപാട് കഴിഞ്ഞിട്ടും പലർക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം
മകന് ബൈക്ക് ഒാടിപ്പിക്കാൻ പരിശീലനം: പിതാവിന്റെ ലൈസൻസ് പോയി

പെരിന്തല്‍മണ്ണ: മകനെ ബൈക്ക് ഒാടിക്കാൻ പഠിപ്പിച്ച പിതാവിന്റെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.തേലക്കാട് സ്വദേശി അബ്​ദുല്‍ മജീദി​ന്റെ​ ഡ്രൈവിങ്​ ലൈസന്‍സാണ്​ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പെരിന്തല്‍മണ്ണ ജോയന്‍റ് ആര്‍.ടി.ഒ സി.യു. മുജീബാണ് നടപടി എടുത്തത്. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന്​ കിട്ടിയ പരാതിയില്‍ ജോയന്‍റ്​ ആര്‍.ടി.ഒയുടെ നിര്‍ദ്ദേശ പ്രകാരം വിഡിയോ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയാണ് നടപടിയുണ്ടായത്. ഡിസംബര്‍ 31ന് രാവിലെ മണ്ണാര്‍ക്കാട്​-പെരിന്തല്‍മണ്ണ റൂട്ടില്‍ കാപ്പ്​ മുതല്‍ തേലക്കാട്​ വരെ ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന വിഡിയോ ദൃശ്യം സഹിതം നല്‍കിയ പരാതിയെ തുടര്‍ന്നാണ്​ നടപടി.

Also Read:21 വയസാവാതെ പുകവലിക്കാൻ പറ്റില്ല : നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്രം

വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്​ദുല്‍ മജീദാണെന്നും ഉപയോഗിച്ചിരുന്ന വാഹനം കെ.എല്‍. 53 എഫ് 785 നമ്ബര്‍ ബുള്ളറ്റാണെന്നും കണ്ടെത്തി. ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശുപാര്‍ശ സമര്‍പ്പിച്ചു. ഇതിൻപ്രകാരം അബ്​ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടെ ഉണ്ടായിരുന്നത് മകനാണെന്ന്​ സമ്മതിച്ചതിനെ തുടര്‍ന്ന്​ ലൈസന്‍സ്​ റദ്ദാക്കുകയായിരുന്നു. കേസിൽ മാതൃകപരമായ നടപടികൾ ഇനിയും ഉണ്ടാവുമെന്ന് മോട്ടോർവാഹന വകുപ്പ്(Motor Vechile) അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് പിടിച്ചാൽ മാതാപിതാക്കളുടെ License റദ്ദാക്കുന്ന നിയമം നിലവിൽ വന്നിട്ട് നാളൊരുപാട് കഴിഞ്ഞിട്ടും പലർക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾ ഇപ്പോഴുമുണ്ടെങ്കിലും ശക്തമായ നടപടികൾ മോട്ടോർവാ​ഹന വകുപ്പ് സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Also Read: വിശ്വാസമില്ല: ബി.ജെ.പിയുടെ Vaccine വേണ്ട-അഖിലേഷ് യാദവ്

 

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

 

ios Link - https://apple.co/3hEw2hy

 

Trending News