Finance Department: 7.26 കോടി എ സമ്പത്തിന് മാത്രമായി ചിലവാക്കിയതല്ല; വാർത്ത നിഷേധിച്ച് ധന വനകുപ്പ്

2019-ൽ -20 ല്‍ 3.85 കോടിയും 2020 -21 ല്‍ 3.41 കോടി രൂപയുമാണ് സർക്കാർ ചിലവാക്കിയത്

Written by - Zee Malayalam News Desk | Last Updated : May 9, 2022, 03:58 PM IST
  • 2019-ലാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ഡൽഹിയിൽ നിയമിക്കുന്നത്
  • ഖജനാവിൽ നിന്നും 7.26 കോടി രൂപയാണ് ഇത് വരെ ചിലവാക്കിയത്
  • വിനിയോഗിച്ച ആകെ തുകയാണിതെന്നും ധന വകുപ്പിൻറെ അറിയിപ്പിൽ
Finance Department: 7.26 കോടി എ സമ്പത്തിന് മാത്രമായി ചിലവാക്കിയതല്ല; വാർത്ത നിഷേധിച്ച് ധന വനകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ പ്രത്യേക പ്രതിനിധിയായി ന്യൂഡൽഹിയിൽ 20 മാസം പ്രവർത്തിച്ച മുൻ എം. പി സമ്പത്തിനും ഒപ്പമുള്ളവർക്കും സംസ്ഥാനം 7.26 കോടി രൂപ ചെലവഴിച്ചെന്ന വാർത്ത യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ധനവകുപ്പ ബഡ്ജറ്റ് വിഭാഗം.  ചിലവഴിച്ച തുക പൂർണമായി എ സമ്പത്തിന് വേണ്ടിയല്ല.

ഡൽഹിയിലെ റസിഡന്റ് കമ്മീഷണർ ഉൾപ്പെടെ 36 ജീവനക്കാർക്കും സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിക്കും സഹായ സംഘത്തിലുള്ളവർക്കും ശമ്പളം, യാത്രാ ചെലവുകൾ, ഓഫീസ് ചെലവുകൾ, വാഹന അറ്റകുറ്റപ്പണി, മറ്റു ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിച്ച ആകെ തുകയാണിതെന്നും ധന വകുപ്പിൻറെ അറിയിപ്പിൽ പറയുന്നു.

Also read: Gold Rate Today: സ്വർണ്ണ വില ഉയർന്നു, കൂടിയത് 80 രൂപ

രണ്ട് കൊല്ലമായ ഖജനാവിൽ നിന്നും 7.26 കോടി എ സമ്പത്തിൻറെ ശമ്പളം, പഴ്സണൽ സ്റ്റാഫ്, യാത്ര ബത്ത എന്നിവക്കായി ചിലഴിച്ചിരുന്നെന്നായിരുന്നു വാർത്തകൾ. നിയമസഭയിൽ വെച്ച ബജറ്റ് രേഖകളിലായിരുന്നു കണക്കുകൾ ഉണ്ടായിരുന്നത്.

ALSO READ: വീട് വില്‍ക്കാന്‍ സമ്മാനക്കൂപ്പണ്‍ അടിച്ചിറക്കി ദമ്പതിമാര്‍; നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്

2019-ൽ -20 ല്‍ 3.85 കോടിയും 2020 -21 ല്‍ 3.41 കോടി രൂപയുമാണ് സർക്കാർ ചിലവാക്കിയത്. 2019-ലാണ് സംസ്ഥാനത്തിൻറെ പ്രത്യേക പ്രതിനിധിയായി  സമ്പത്തിനെ ഡൽഹിയിൽ നിയമിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News