മലപ്പുറത്തെ ആദ്യ ഹെവി ലൈസൻസുകാരി; ലോറിയും ബസുമൊക്കെ നിസാരമാണ് ജുമൈലക്ക്

ജുമൈലക്ക് ചെറിയ വാഹനങ്ങളേക്കാള്‍ പെരുത്തിഷ്ടം വലിയ വാഹനങ്ങളോടാണ്. ലൈസന്‍സ് വാങ്ങി വീട്ടിലിരിക്കാനും ജുമൈല തയ്യാറല്ല. ബസിന്റെയും ലോറിയുടെയുമൊക്കെ ഡ്രൈവിങ് സീറ്റ് ജുമൈലയുടെ സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 25, 2022, 01:08 PM IST
  • ആത്മധൈര്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ച് വനിതകള്‍ക്കിടയില്‍ വ്യത്യസ്തയാകുകയാണ് ജുമൈല.
  • ജുമൈലക്ക് ചെറിയ വാഹനങ്ങളേക്കാള്‍ പെരുത്തിഷ്ടം വലിയ വാഹനങ്ങളോടാണ്.
  • വിവാഹശേഷം കാര്‍ ഓടിച്ചുതുടങ്ങിയത് മുതല്‍ ഹെവി വെഹിക്കില്‍ ലൈസന്‍സ് തന്നെയായിരുന്നു ജുമൈലയുടെ ലക്ഷ്യം.
മലപ്പുറത്തെ ആദ്യ ഹെവി ലൈസൻസുകാരി; ലോറിയും ബസുമൊക്കെ നിസാരമാണ് ജുമൈലക്ക്

മലപ്പുറം: വലിയ വാഹനങ്ങളിലെ പെണ്‍സാന്നിധ്യമാകുകയാണ് ജുമൈല എന്ന മുപ്പത്തിയൊന്‍പതുകാരി. ഹെവി ലൈസന്‍സുള്ള മലപ്പുറം ജില്ലയിലെ ആദ്യ വനിത എന്ന ബഹുമതിയാണ് ഇതോടെ ജുമൈലയെ തേടിയെത്തിയത്. ആത്മധൈര്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ച് വനിതകള്‍ക്കിടയില്‍ വ്യത്യസ്തയാകുകയാണ് ജുമൈല. ജുമൈലയുടെ ഡ്രൈവിങ് വിശേഷങ്ങളറിയാം.

ജുമൈലക്ക് ചെറിയ വാഹനങ്ങളേക്കാള്‍ പെരുത്തിഷ്ടം വലിയ വാഹനങ്ങളോടാണ്. ലൈസന്‍സ് വാങ്ങി വീട്ടിലിരിക്കാനും ജുമൈല തയ്യാറല്ല. ബസിന്റെയും ലോറിയുടെയുമൊക്കെ ഡ്രൈവിങ് സീറ്റ് ജുമൈലയുടെ സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. സ്‌കൂള്‍ കാലത്ത് ഡ്രൈവര്‍ ബസോടിക്കുന്നത് ശ്രദ്ധയോടെ നോക്കിക്കാണാറുള്ള ജുമൈലയുടെ ആഗ്രഹം അതിന്റെ വളയം പിടിക്കണമെന്നായിരുന്നു. 

Read Also: Kerala Rain Update: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

വിവാഹശേഷം കാര്‍ ഓടിച്ചുതുടങ്ങിയത് മുതല്‍ ഹെവി വെഹിക്കില്‍ ലൈസന്‍സ് തന്നെയായിരുന്നു ജുമൈലയുടെ ലക്ഷ്യം. ഡ്രൈവറായ ഭര്‍ത്താവും മക്കളും പിന്തുണച്ചതോടെ ഡ്രൈവിങ് സ്‌കൂളില്‍ ചേര്‍ന്ന് ബസില്‍ ഒരു ദിവസത്തെ പരിശീലനവും തുടര്‍ന്ന് ടെസ്റ്റും പൂര്‍ത്തിയാക്കി, ഹെവി ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തു.

മാറാക്കര പെയിന്‍ ആന്റ് പാലിയേറ്റീവ് വൊളണ്ടിയറായി ജോലി തുടങ്ങിയതോടെ ഡ്രൈവറില്ലാത്ത സമയത്ത് അതിന്റെ ഡ്രൈവറാണ് ജുമൈല. ലോറിയടക്കമാണ് ഇപ്പോള്‍ ജുമൈല ഓടിക്കുന്നത്. ഇനി ടാങ്കര്‍ ലോറി ഓടിക്കുന്നതിന് ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തിയൊന്‍പതുകാരി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News