കൊച്ചി: K Mohammed Ali Passed Away: മുതിർന്ന കോൺഗ്രസ് നേതാവും ആലുവ മുൻ എംഎൽഎയുമായ കെ മുഹമ്മദലി അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
Also Read: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം: ശശി തരൂരും അശോക് ഗെഹ്‌ലോട്ടും മത്സരിക്കും
ആറു തവണ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു കെ മുഹമ്മദലി. ദീർഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു. ആലുവയെ 26 വർഷം നിയമസഭയിൽ പ്രതിനിധാനം ചെയ്ത യുഡിഎഫ് എംഎൽഎ കൂടിയായിരുന്നു കെ മുഹമ്മദലി. 2006 ൽ എൽഡിഎഫിലെ എഎം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തിൽ നിന്ന് പോലും പൂർണമായും ഒഴിവാക്കപ്പെട്ട കെ മുഹമ്മദലി വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.
1980 ൽ എകെ ആന്റണിയോടൊപ്പം നിന്ന കെ മുഹമ്മദലി എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അന്ന് കോൺഗ്രസിലെ ടിഎച്ച് മുസ്തഫയെ തോൽപിച്ച കെ മുഹമ്മദലി പിന്നീടുളള 5 തിരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. എ.കെ.ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു മുഹമ്മദാലി. ശേഷം ഉമ്മൻചാണ്ടി പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദാലി. 1982ൽ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സിപിഎമ്മിനെതിരെയായിരുന്നു മുഹമ്മദാലിയുടെ മത്സരം. തുടർന്ന് പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ഇതിനിടെ ഇടതു സ്ഥാനാർഥിയായി കളത്തിലിറങ്ങിയ മരുമകളെ പിന്തുണച്ചത് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു. ഖബറടക്കം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...