മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

തീരനിരീക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

Last Updated : Jul 19, 2019, 10:16 AM IST
മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്നുമാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. 

പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. തീരനിരീക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്‍റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. 

ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വള്ളത്തിന്‍റെ ഉടമ തീരദേശ പൊലീസിനെയും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിനെയും വിവരം അറിയിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാര്‍ളി 441 എന്ന പെട്രോള്‍ ബോട്ടും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. 

Trending News