Pension Amount: സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

Pension amount increased: വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്താൻ തീരുമാനമായത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 04:08 PM IST
  • അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌
  • അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും സർക്കസ്‌ കലാകാർക്ക്‌ 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌
Pension Amount: സംസ്ഥാനത്തെ നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്താൻ തീരുമാനമായത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്‌.

അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും സർക്കസ്‌ കലാകാർക്ക്‌ 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക്‌ ഇതിന്റെ നേട്ടം ലഭിക്കും.

ALSO READ: ദീപാവലിക്ക് ഈ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക ബംപർ ലോട്ടറി; കിട്ടാൻ പോകുന്നത് 7,000 രൂപ ബോണസ്

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ നിന്ന് 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുക. ഇതിൽ 32,989 പേർ വർക്കർമാരാണ്‌.

ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 26,125 പേർക്കാണ്‌ ഇതിന്റെ നേട്ടം ലഭിക്കുക. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News