വയനാട്: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ആംബുലന്‍സ് എതിരെ വന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ, രണ്ട് കാറുകൾ എന്നിവയില്‍ ഇടിച്ച ശേഷം മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമിക്കും
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഗര്‍ഭിണിയേയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയിൽ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടയിലാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Also Read: ശനി ജയന്തിയില്‍ ശശ് മഹാപുരുഷ് രാജയോഗം; ഇവരുടെ തലവര മാറിമറിയും
ആംബുലൻസിൽ ഡ്രൈവറെ കൂടാതെ നഴ്സ്, ഗര്‍ഭിണിയായ യുവതി, കൂട്ടിരിപ്പുകാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇവരെയും മറ്റ് വാഹനങ്ങളിലുള്ള പരിക്കേറ്റവരെയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.