മുപ്പത് കഴിഞ്ഞവർക്ക് ഇനി സൗജന്യ ആരോഗ്യപരിശോധന : വീണാ ജോർജ്

ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം, ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി 

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 10:20 AM IST
  • ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി
  • ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി
  • ഇതുവരെ 1.3ലക്ഷം പേരെ പരിശോധിച്ചു
മുപ്പത് കഴിഞ്ഞവർക്ക് ഇനി സൗജന്യ  ആരോഗ്യപരിശോധന :          വീണാ ജോർജ്

തിരുവനന്തപുരം : മുപ്പത് വയസ് കഴിഞ്ഞ എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം . ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു . 

140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3ലക്ഷം പേരെ പരിശോധിച്ചു . വൃക്കരോഗം തടയാൻ കയാമ്പയിൻ വനടത്തും.ചെലവേറിയ ഹീമോ ഡയാലിസിസിന് പകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിസിന് പ്രചാരണം നൽകും . 

ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി . മൂന്നിടത്ത് ഉടൻ ആരംഭിക്കും . സംസ്ഥാനത്താകെ 97 ആരോഗ്യസ്ഥാപനങ്ങളിലാണ് ഇപ്പോൾ ഡയാലിസിസ് കേന്ദ്രങ്ങളുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News