Surendran K Pattel: കഷ്ടതകളില്‍ നിന്നും പടുത്തുയര്‍‍ത്തിയ ജീവിതം, അതാണ് അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ പട്ടേലിന്‍റെ കഥ

Surendran K Pattel: അമേരിക്കയില്‍ വോട്ടെടുപ്പിലൂടെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍  കാസര്‍കോട്ടുകാരനായ ഇദ്ദേഹം ജില്ലാ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 02:35 PM IST
  • അമേരിക്കയില്‍ വോട്ടെടുപ്പിലൂടെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍
    കാസര്‍കോട്ടുകാരനായ ഇദ്ദേഹം ജില്ലാ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു
Surendran K Pattel: കഷ്ടതകളില്‍ നിന്നും പടുത്തുയര്‍‍ത്തിയ ജീവിതം, അതാണ് അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ പട്ടേലിന്‍റെ കഥ

Kasaragod: കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്‍റെ പടികള്‍ ചവിട്ടി കയറിയ വ്യക്തിയാണ് സുരേന്ദ്രന്‍ കെ പട്ടേല്‍. അമേരിക്കയില്‍ ടെക്സാസ് സംസ്ഥാനത്തെ ജില്ലാ ജഡ്ജിയായി ചുമതല വഹിക്കുന്ന സുരേന്ദ്രന്‍ കെ പട്ടേലിന്‍റെ കഥ ഏവരുടെയും കണ്ണ് നിറയ്ക്കുന്നതും എന്നാല്‍ ഒരേ സമയം പ്രചോദനവുമാണ്.

അമേരിക്കയില്‍ വോട്ടെടുപ്പിലൂടെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 
കാസര്‍കോട്ടുകാരനായ ഇദ്ദേഹം ജില്ലാ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു. ടെക്സാസിലെ 240-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോടതി (ഫോര്‍ട്‌ബെന്‍ഡ്) ജഡ്ജായാണ് സുരേന്ദ്രന്‍ കെ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ എഡ്വേര്‍ഡ് ക്രെനെക്കിനെ പരാജയപ്പെടുത്തിയാണ് സുരേന്ദ്രന്‍ ജില്ലാ ജഡ്ജിയായി അധികാരത്തിലെത്തിയത്.

Also Read:  അ‍ഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്നെന്ന് സൂചന; വിഷത്തെക്കുറിച്ച് ഫോണിൽ സെര്‍ച്ച് ചെയ്തു

വധശിക്ഷ പോലും വിധിക്കാന്‍ അധികാരമുള്ള കോടതിയിലാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിയ്ക്കുന്നത്.  194 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ സിറ്റിംഗ് ജഡ്ജിനെയാണ് പരാജയപ്പെടുത്തിയത്. 50 % -ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. 

Also Read:  Kayamkulam Car Accident: ആഭ്യന്തര സെക്രട്ടറിയുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
 
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലാണ് സുരേന്ദ്രന്‍ ജനിച്ചത്. പിന്നീട് വിവാഹശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ബാല്യവും കൗമാരവും. സ്കൂള്‍ പഠനകാലത്ത്‌ ബീഡി തൊറുത്താണ് ചിലവിനുള്ള വക കണ്ടെത്തിയിരുന്നത്.  സാമ്പത്തിക ബുദ്ധിമുട്ട് മൂലം  പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന അദ്ദേഹത്തിന് തന്‍റെ പഠനം പൂര്‍ത്തിയാക്കാന്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നു. 

ബളാല്‍ ഗവ. ഹൈസ്‌കൂളിലായിരുന്നു അദ്ദേഹം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.  പിന്നീട് എളേരിത്തട്ട് ഗവ. കോളജ്, പയ്യന്നൂര്‍ കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസം നേടി. 1995 ല്‍ കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദവുമെടുത്ത ശേഷം 10 വര്‍ഷകാലം ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു. കോളേജ് പഠന കാലയളവില്‍ ഹോട്ടലില്‍ പണിയെടുത്താണ് ചിലവിനുള്ള വക അദ്ദേഹം കണ്ടെത്തിയത്.  

ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്‍റെ  ജീവിത സഖിയായ ശുഭയെ ആദ്യം കാണുന്നത്. അന്ന് പി. അപ്പുക്കുട്ടന്‍ വക്കീലിന്‍റെ ജൂനിയര്‍ ആയി പ്രാക്ടീസ് ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. പിന്നീട് വിവാഹം കഴിഞ്ഞതോടെ ഹോസ്ദുര്‍ഗ്ഗിലെ ജോലി മതിയാക്കി ഭാര്യയോടൊപ്പം ഡല്‍ഹിയിലേക്ക് ചേക്കേറി. ഭാര്യയ്ക്ക് ഡല്‍ഹിയില്‍ ജോലി ലഭിച്ച സമയമായിരുന്നു അത്. പിന്നീട് സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് ആയിരുന്ന രാജീവ് ധവാനുമായി സുരേന്ദ്രന്‍ പരിചയത്തിലായി. അദ്ദേഹത്തിന്‍റെ സഹായത്തോടെ സുരേന്ദ്രന് സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യാനും കഴിഞ്ഞു. 

ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴാണ് ഭാര്യയ്ക്ക് ഹൂസ്റ്റണില്‍ സ്റ്റാഫ് നഴ്‌സായി ജോലി ലഭിച്ചത്. അങ്ങിനെ ഭാര്യയോടൊപ്പം സുരേന്ദ്രനും ടെക്‌സാസിലേക്ക് എത്തി. ആ കാലയളവിലും അദ്ദേഹം തന്‍റെ ഉപേക്ഷിച്ചിരുന്നില്ല. കുറച്ച് നാള്‍ അമേരിക്കയിലും ഇന്ത്യയിലുമായി കഴിഞ്ഞ അദ്ദേഹം ഒടുവില്‍ ടെക്‌സാസില്‍ തിരിച്ചെത്തി തന്‍റെ നിയമ ജീവിതം പുനരാരംഭിക്കാനുള്ള വഴികള്‍ അന്വേഷിച്ച് തുടങ്ങി.

അന്വേഷണത്തില്‍ ടെക്‌സാസില്‍ നിലനില്‍ക്കുന്ന ഒരു നിയമം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി. എഴ് വര്‍ഷത്തിലധികം പ്രാക്ടീസ് ഉള്ള അഭിഭാഷകര്‍ക്ക് ബാര്‍ എക്‌സാം എഴുതാന്‍ കഴിയുമെന്നായിരുന്നു ടെക്‌സാസിലെ നിയമം. ഈ യോഗ്യതയുള്ള വിദേശ പൗരന്‍മാര്‍ ടെക്‌സാസിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ എക്‌സാം പാസാകണമെന്നും നിയമത്തിലുണ്ടായിരുന്നു.  അദ്ദേഹം പരീക്ഷ പാസായെങ്കിലും ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുരേന്ദ്രന്‍ ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്ന് എല്‍എല്‍എമ്മില്‍ ബിരുദം നേടി.
 
ടെക്‌സാസ് സ്വദേശിയായ ഗ്ലെന്‍ഡന്‍ ആഡംസാണ് ജഡ്ജി പദവിയിലേക്ക് ഉയരണമെന്ന് സുരേന്ദ്രനെ ഉപദേശിച്ചത്.   
2020ലാണ് ജഡ്ജ് തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിച്ചത്. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. പല കാരണങ്ങളാല്‍ തന്‍റെ പാര്‍ട്ടിയില്‍ നിന്നുപോലും വേണ്ടത്ര പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. അദ്ദേഹത്തിന്‍റെ നിറം, ഭാഷാ ഉച്ചാരണം തുടങ്ങി പരിഹസിക്കാന്‍ നിരവധി കാരണങ്ങള്‍ എതിരാളികള്‍ കണ്ടെത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് സുരേന്ദ്രന്‍ ഇന്ന്  ജില്ലാ ജഡ്ജിയായി അധികാരത്തിലിരിയ്ക്കുന്നത്.

തന്‍റെ മുന്നിലെത്തിയ എല്ലാ പ്രതിസന്ധികളോടും പൊരുതി അതിനെ തരണം ചെയ്താണ് സുരേന്ദ്രന്‍ ഇന്ന് ഈ പദവിയിലെത്തിയത്. അദ്ദേഹത്തിന്‍റെ ജീവിതം  ഏവര്‍ക്കും ഒരു പ്രചോദനമാണ്...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News