Ganja seized: തിരുവനന്തപുരത്ത് വീണ്ടും ലഹരി വേട്ട; 60 കിലോയോളം കഞ്ചാവുമായി നാല് പേർ പിടിയിൽ

Ganja seized In Trivandrum: ആഡംബര കാറിൽ കഞ്ചാവുമായി എത്തിയ നാലു പേരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 08:03 PM IST
  • 60 കിലോയോളം കഞ്ചാവ് സംഘത്തിൽ നിന്നും പിടികൂടി.
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
  • പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
Ganja seized: തിരുവനന്തപുരത്ത് വീണ്ടും ലഹരി വേട്ട; 60 കിലോയോളം കഞ്ചാവുമായി നാല് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി എത്തിയ നാലു പേരെ എക്‌സൈസ് സംഘം പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാൻ വന്നതും മുഖ്യസൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയാണ് പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് പിടികൂടിയത്. 

ഇവരിൽ നിന്ന് 60 കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കും.

ALSO READ: കോട്ടയത്ത് ശക്തമായ മഴ, തലനാട് ഉരുൾ പൊട്ടൽ എന്ന് സൂചന?

പരിശോധനയിൽ  തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാറിനെയും പാർട്ടിയെയും കൂടാതെ സ്റ്റേറ്റ് എക്‌സൈസ്  എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ  അംഗങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ  ടി അനികുമാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  ജി കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ, പ്രിവെൻറ്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രജിത്ത്, ശരത്, മുഹമ്മദലി, കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവർ പങ്കെടുത്തു. ഗസറ്റഡ് ഉദ്യോഗസ്ഥനായ വി സുഭാഷിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന നടപടികൾ പൂർത്തിയാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News