AI Camera: ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകൾ

Police jeeps caught on AI camera: കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകൾക്കാണ് നിയമലംഘനത്തിന് പിഴയിട്ടത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 07:05 PM IST
  • ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിനാണ് പിഴയിട്ടത്.
  • KL-01-CH 6897 എന്ന ജീപ്പിന് ജൂൺ 16 നാണ് പിഴയിട്ടത്.
  • KL-01-BW 5623 ജീപ്പിന് ജൂൺ 27 നും സമാനമായ നിയമലംഘനത്തിന് പിടിവീണു.
AI Camera: ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകൾ

തിരുവനന്തപുരം: എ ഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകൾ. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയത്. 

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ സ്ഥാപിച്ച ഗതാഗത വകുപ്പിൻറെ എഐ ക്യാമറയിലാണ് പോലീസ് ജീപ്പുകൾ കുടുങ്ങിയത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 എന്ന ജീപ്പിന് ജൂൺ 16 നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27 നും സമാനമായ നിയമലംഘനത്തിന് പിടിവീണു. എന്നാൽ ഇതുവരെയും ഇവർ പെറ്റി അടച്ചിട്ടില്ലെന്നാണ് വിവരം. 

ALSO READ: കോഴിക്കോട് നരിക്കുനിയിൽ ആറുപേരെ കടിച്ച നായക്ക് പേ വിഷബാധ; ആറ് വയസുകാരിയുടെ നില ​ഗുരുതരം

സാധാരണക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽപ്പോലും പിഴ ഈടാക്കുന്ന പോലീസിന് തന്നെ പെറ്റി കിട്ടിയത് സേനയ്ക്ക് വലിയ നാണക്കേട് ആയിരിക്കുകയാണ്. ക്യാമറയ്ക്ക് വി.ഐ.പിയെന്നോ സാധാരണക്കാരൻ എന്നോ വേർതിരിവ് ഉണ്ടാവില്ല. നിയമലംഘനം ആര് നടത്തിയാലും ക്യാമറ കണ്ണുകൾ അത് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നും എഐ ക്യാമറ ഉദ്ഘാടനത്തിന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News