ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റർ തകരാറിൽ; കാലപ്പഴക്കം മൂലമെന്ന് കെഎസ്ഇബി

കാലപ്പഴക്കം മൂലമാണ് തകരാർ സംഭവിച്ചതെന്ന് കെഎസ്ഇബി

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 02:37 PM IST
  • ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ തകരാറിൽ
  • കാലപ്പഴക്കം മൂലമാണ് തകരാർ സംഭവിച്ചതെന്ന് കെഎസ്ഇബി
  • വൈദ്യുതോത്പാദനം 60 മെഗാവാട്ട് കുറയും
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ  ജനറേറ്റർ തകരാറിൽ; കാലപ്പഴക്കം മൂലമെന്ന് കെഎസ്ഇബി

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ തകരാറിലായി. കാലപ്പഴക്കം മൂലമാണ് തകരാർ സംഭവിച്ചതെന്ന് കെഎസ്ഇബി. പദ്ധതിയിൽ നിന്ന് 60 മെഗാവാട്ട് വൈദ്യുതി ഉത്പാദനം കുറയും. ലോഡ് ഷെഡിങ് ആവശ്യമായി വരില്ലെന്നും KSEB. വൈൻഡിങ്ങിൽ കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. ജനറേറ്റർ പ്രവർത്തന രഹിതമായതോടെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോത്പാദനം 60 മെഗാവാട്ട് കുറയും. ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് പറയാനാകില്ലന്നും പരിശോധനകൾക്കായി ചീഫ് എഞ്ചിനീയർ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചതായും KSEB അറിയിച്ചു.

Also Read: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 8000 ലിറ്റർ സ്പിരിറ്റ്

ലോഡ് ഷെഡിങിന്റെ ആവശ്യം ഉണ്ടാകില്ലെന്നും ആവശ്യമെങ്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനെപറ്റി ആലോചിക്കുമെന്നും KSEB വ്യക്തമാക്കി. കുറച്ചുനാൾ മുമ്പ് നാലാം നമ്പർ ജനറേറ്ററും തകരാറിലായിരുന്നു. ആകെ 6 ജനറേറ്റർ ആണ് ശബരിഗിരി പദ്ധതിക്കുള്ളത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News