തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു പാസായവർക്ക് ഇനി ലേണേഴ്സ് പരീക്ഷ ഇല്ലാതെ തന്നെ ലൈസൻസ് ടെസ്റ്റിന് ഇരിക്കാം. ഇതിൻറെ ഭാഗമായി പാഠ്യ പദ്ധതിയില്‍ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു നടപടികളായെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ഇത് സിലബസിൽ ഉള്‍പ്പെടുത്തിയാൽ കുട്ടികള്‍ക്ക് ചെറുപ്പത്തിൽ തന്നെ ട്രാഫിക് നിയമങ്ങളിൽ ബോധവത്കരണം ലഭിക്കും. ഇത് അപകടങ്ങള്‍ കുറയ്ക്കാനും ലേണിങ് ടെസ്റ്റിൻറെ ചെലവുകള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
റോഡ് സുരക്ഷ സ്കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തരമൊരു നീക്കം. ഇതിൻറെ ഭാഗമായി പുസ്തകങ്ങളും തയ്യറായി കഴിഞ്ഞു. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.
ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ പുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറി. റോഡ് നിയമം, സിഗ്നലുകൾ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാൻ കഴിയും. മികച്ച ഗതാഗത സംസ്കാരം വളര്‍ത്തിയെടുക്കാൻ കഴിയുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കുന്നു.
ഡ്രൈവിങ് പഠിക്കുമ്പോഴുള്ള വിവരങ്ങള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക്. എന്നാൽ പാഠ്യ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയാൽ കാതലായ മാറ്റങ്ങളും ഇതു വഴി ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധാരണ
നിലവിൽ ലൈസൻസിന് അപേക്ഷിച്ചാൽ ആദ്യം ലേണേഴ്സ് ടെസ്റ്റ് പാസ്സാവണം. ഇതിന് ശേഷം എൽ ബോർഡിൽ ലൈസൻസുള്ള ഒരാളുടെ ഒപ്പം വാഹനം ഓടിച്ച് പഠിക്കാം. ആറ് മാസമാണ് ലേണേഴ്സ് ടെസ്റ്റിൻറെ കാലാവധി. ഓൺലൈനായാണ് ലേണേഴ്സ് പരീക്ഷ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...