സ്വർണവില സർവ്വകാല റെക്കോർഡിൽ

വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.   

Last Updated : Jan 30, 2019, 11:03 AM IST
സ്വർണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി: സ്വർണവില  സർവ്വകാല റെക്കോർഡിൽ. പവന് 200 രൂപ കൂടി 24600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3075 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസമായി 24400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 

വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണല്ലോ സ്വര്‍ണനിക്ഷേപം. എന്നാൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. 

71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1313 ഡോളർ എന്ന നിരക്കിലാണ്. അതോടൊപ്പം രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 

മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയിൽ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്രവിപണിയിൽ സ്വർണവില 1400 ഡോളർ കടക്കുമെന്നാണ് പ്രവചനം.

Trending News