സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വർധിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വില വർദ്ധിക്കുന്നത്. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39,560 രൂപയാണ്.
ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4945 രൂപ. നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തിയത്. പിന്നീട് വില കുറയുകയായിരുന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ഈ മാസം ഒന്നിന് വില വീണ്ടും 39,000ത്തിലേക്ക് വീണ്ടും താഴ്ന്നിരുന്നു. പിന്നാലെ ഇന്നലെ വീണ്ടും 400 രൂപ കൂടിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ എട്ട് മാസത്തിനിടെ സ്വർണവിലയിൽ 250 ഡോളറിനടുത്ത് കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ ദുർബലാവസ്ഥയാണ് രാജ്യത്ത് വില ഉയരാനുള്ള പ്രധാന കാരണമായി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...