Gold Rate Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ഒരാഴ്ചയ്ക്കിടെ ആയിരം രൂപ കുറഞ്ഞു
Gold Rate Today: തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം വന്‍ ഇടിവില്‍ സ്വർണവില.
ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞിരിയ്ക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,845 രൂപയും പവന് 38,760 രൂപയുമായി. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രിൽ 23 മുതല്‍ വിപണിയില്‍ വില.
താരതമ്യേന ഉയര്‍ന്ന നിലയിലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്തതാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ 4, 5, 6 തിയതികളില്‍ രേഖപ്പെടുത്തിയ പവന് 38,240 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 39,880 രൂപ ആയിരുന്നു. ഏപ്രില്‍ 18, 19 തിയതികളിലായിരുന്നു ഇത് രേഖപ്പെടുത്തിയത്.
നിലവിലെ നിരക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ഒരാഴ്ച യ്ക്കിടെ ഏകദേശം 1,000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...