കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
Also Read: ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും
മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയിരിക്കുന്നത്. 17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശ് മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്.
Also Read: മുഖം വെട്ടിത്തിളങ്ങാൻ ഈ പാക്ക് കിടവാണ്
മണ്ണ് കുഴിച്ചപ്പോൾ കണ്ടെത്തിയ ഈ വസ്തുവിനെ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയതെങ്കിലും എടുത്തെറിഞ്ഞപ്പോൾ അതിൽ നിന്നും സ്വർണ്ണവും മുത്തും അടങ്ങിയ വസ്തുക്കൾ ചിതറി വീഴുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ അറിയിച്ചു. പോലീസെത്തി ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇവ സ്വർണ്ണം പൂശിയതാണോ എന്ന സംശയവുമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.