Gold Smuggling Case| എറണാകുളം വിട്ട് പോവാം, സ്വപ്ന സുരേഷിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

ഏറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ വ്യസ്ഥയിൽ ഇളവ് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 02:46 PM IST
  • എൻഫോഴ്സ്മെൻറും ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് സൂചന
  • ജില്ലയ്ക്ക് പുറത്ത് പോവുന്നതിൽ തടസ്സമില്ല. എന്നാൽ സംസ്ഥാനം വിടാൻ അനുവാദമില്ല.
  • ജില്ലയ്ക്ക് പുറത്ത് പോവാൻ പാടില്ലെന്നായിരുന്നു കോടതി നിർദ്ദേശം
Gold Smuggling Case| എറണാകുളം വിട്ട് പോവാം, സ്വപ്ന സുരേഷിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

Kochi: സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച പ്രതി സ്വപ്ന സുരേഷിന് ഇളവ്. ജാമ്യ വ്യസ്ഥയിൻ പ്രകാരം ജില്ല വിടരുതെന്ന നിർദ്ദേശത്തിലാണ് മാറ്റം. ഇനി മുതൽ ജില്ലയ്ക്ക് പുറത്ത് പോവുന്നതിൽ തടസ്സമില്ല. എന്നാൽ സംസ്ഥാനം വിടാൻ അനുവാദമില്ല.

ഏറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ വ്യസ്ഥയിൽ ഇളവ് നൽകിയത്. വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോവാൻ അനുവാദം വേണമെന്നുമായിരുന്നു സ്വപ്നയുടെ ആവശ്യം. എൻഫോഴ്സ്മെൻറും ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് സൂചന.

Also Read: സ്വർണ്ണക്കടത്ത് കേസ്: ജാമ്യ നടപടികൾ പൂർത്തിയായി; സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങും

നേരത്തെ മുൻകൂർ അപേക്ഷയില്ലാതെ ജില്ലയ്ക്ക് പുറത്ത് പോവാൻ പാടില്ലെന്നായിരുന്നു കോടതി നിർദ്ദേശം. കേസിലെ മുഖ്യപ്രതിയെന്ന നിലയിൽ സ്വപ്നയുടെ നീക്കങ്ങൾ പോലീസും,കേന്ദ്ര ഏജൻസികളും നിരീക്ഷിക്കുന്നുണ്ടെന്നും സൂചനയുണ്ട്. 

കോഫപോസയുടെ കാലാവധി കഴിയുന്നതോടെ സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് അടക്കമുള്ളവർ ഇന്ന് ജയിൽ മോചിതരാവും. ഇവർക്കും ഉപാധികളോടെ തന്നെയാവും ജയിൽ മോചനം.വലിയ വിവാദമുണ്ടാക്കിയ കേസായിരുന്നു നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത്.

Also Read: Gold Smuggling Case: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി

കേസിൽ ഇതുവരെ 20 പേരെ പ്രതി ചേർത്ത കുറ്റപത്രമാണ് എൻ.ഐ.എ സമർപ്പിച്ചത്. നേരത്തെ പുറത്തിറങ്ങിയ സന്ദീപ് നായരടക്കം ആറ് പേർ മാപ്പ് സാക്ഷികളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News