വയനാട് മാവോയിസ്റ്റ് വെടിവെയ്പ്പിൽ പിടികൂടിയ തോക്ക് സൈന്യത്തിൻറെ- രഹസ്യാന്വേഷണ വിഭാഗം പരിശോധന

പിടിയിലായ മാവോയിസ്റ്റുകളെ തമിഴ്നാട് ക്യൂബ്രാഞ്ച്, കർണാടക ആന്‍റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ തെലങ്കാന, ആന്ധ്ര പൊലീസും ചോദ്യം ചെയ്യുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 08:47 AM IST
  • ചന്ദ്രുവിന് സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചെന്ന സൂചന പൊലീസിനുണ്ട്
  • എകെ 47 തോക്ക് ഉപയോഗിച്ചിരുന്നത് ഇയാള്‍ എന്നാണ് വിവരം
  • ചോദ്യം ചെയ്യലുമായി ഉണ്ണിമായയും ചന്ദ്രവും പൂർണമായും സഹകരിക്കുന്നില്ല
വയനാട് മാവോയിസ്റ്റ് വെടിവെയ്പ്പിൽ പിടികൂടിയ തോക്ക് സൈന്യത്തിൻറെ- രഹസ്യാന്വേഷണ വിഭാഗം പരിശോധന

വയനാട് : വയനാട്ടിലെ മാവോയിസ്റ്റ് വെടിവെയ്പ്പിൽ പിടിച്ചെടുത്ത തോക്ക് അർദ്ധ സൈനീക വിഭാഗത്തിൻറെയെന്ന് സൂചന.എന്‍ഐഎ. ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പേര്യ ചപ്പാരം കോളനിയിലെ വെടിവയ്പ്പും 2 മാവോയിസ്റ്റുകൾ അറസ്റ്റിലായതുമായ കേസിൽ NIA അന്വേഷണം തുടങ്ങി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരെത്തി പ്രാഥമിക അന്വേഷണം നടത്തി.

പിടിയിലായ മാവോയിസ്റ്റുകളെ തമിഴ്നാട് ക്യൂബ്രാഞ്ച്, കർണാടക ആന്‍റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ തെലങ്കാന, ആന്ധ്ര പൊലീസും ചോദ്യം ചെയ്യുന്നുണ്ട്. പിടിയിലായ ചന്ദ്രുവിന് സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചെന്ന സൂചന പൊലീസിനുണ്ട്.

എകെ 47 തോക്ക് ഉപയോഗിച്ചിരുന്നത് ഇയാള്‍ എന്നാണ് വിവരം. പിടിച്ചെടുത്ത ഇൻസാസ്  റൈഫിൾ സൈനികരോ, അർദ്ധ സൈനിക വിഭാഗമോ പൊലീസോ ഉപയോഗിച്ചിരുന്നതാകാമെന്ന് പരിശോധനയിൽ വ്യക്തമായി. സൈനീക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം പിടിച്ചെടുത്ത ആയുധങ്ങൾ കേരളത്തിലേക്ക് എത്തിച്ചതാണെന്നാണ് സംശയം. ചോദ്യം ചെയ്യലുമായി ഉണ്ണിമായയും ചന്ദ്രവും പൂർണമായും സഹകരിക്കുന്നില്ല.  തിങ്കളാഴ്ചയാണ് ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News