ആനക്കോട്ടയിലെ നന്ദിനിക്ക് ഉറങ്ങാൻ റബ്ബർമെത്ത; നൽകിയത് കോയമ്പത്തൂർ സ്വദേശി

ഗുരൂവായൂർ ആനക്കോട്ടയിലെ പിടിയാന  65 വയസ്സുള്ള  നന്ദിനിക്കാണ് റബ്ബർമെത്തയിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം ലഭിച്ചത്. കോയമ്പത്തൂർ സ്വദേശി മാണിക്യമാണ് നന്ദിനിക്കായി റബ്ബർമെത്ത ഒരുക്കിയത്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 06:19 PM IST
  • ഗുരൂവായൂർ ആനക്കോട്ടയിലെ പിടിയാന 65 വയസ്സുള്ള നന്ദിനിക്കാണ് റബ്ബർമെത്തയിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം
  • റബ്ബർ മെത്തയിൽ കിടക്കുന്നത് ആനകൾക്ക് ആരോഗ്യപരമായി നല്ലതാണെന്നാണ് ആനചികിത്സകർ
  • നൈലോണും റബ്ബറും കൂട്ടിച്ചേർത്താണ് റബ്ബർമെത്തയുടെ നിർമാണം
ആനക്കോട്ടയിലെ നന്ദിനിക്ക്  ഉറങ്ങാൻ റബ്ബർമെത്ത; നൽകിയത് കോയമ്പത്തൂർ സ്വദേശി

തൃശ്ശൂർ: ഗുരൂവായൂർ ആനക്കോട്ടയിലെ പിടിയാന നന്ദിനിക്ക് ഇനി റബ്ബർമെത്തയിൽ ഉറങ്ങാം. കോയമ്പത്തൂർ സ്വദേശി മാണിക്യമാണ് നന്ദിനിക്കായി റബ്ബർമെത്ത ഒരുക്കിയത്. ആനക്കോട്ടയിൽ ഇത്രയും പ്രൗഢിയോടെ ഉറങ്ങാൻ സൗകര്യം ലഭിക്കുന്ന ആദ്യത്തെ ആനയാണ് നന്ദിനി. 

ഗുരൂവായൂർ ആനക്കോട്ടയിലെ പിടിയാന  65 വയസ്സുള്ള  നന്ദിനിക്കാണ് റബ്ബർമെത്തയിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം ലഭിച്ചത്. കോയമ്പത്തൂർ സ്വദേശി മാണിക്യമാണ് നന്ദിനിക്കായി റബ്ബർമെത്ത ഒരുക്കിയത്. പ്രായമുള്ള ആനകൾക്ക് ഇത് ഏറെ ഗുണംചെയ്യും. റബ്ബർ മെത്തയിൽ കിടക്കുന്നത് ആനകൾക്ക് ആരോഗ്യപരമായി നല്ലതാണെന്നാണ് ആനചികിത്സാഗവേഷകർ പറയുന്നത്. എഴുന്നേൽക്കുമ്പോൾ കാലുകൾ മണ്ണിൽ പൂഴ്ന്നുപോകില്ല. പാദരോഗത്തിൽ നിന്ന് ആനകൾക്ക് രക്ഷപ്പെടാനും സഹായിക്കും. മെത്ത വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കാനുമാകും.

നൈലോണും റബ്ബറും കൂട്ടിച്ചേർത്താണ് റബ്ബർമെത്തയുടെ നിർമാണം. മീറ്ററിന് 4850 രൂപയാണ് വില. അഞ്ച് റോളുകളാണ് ഇതിനായി കൊണ്ടുവന്നിട്ടുള്ളത്. കെട്ടുതറയിൽ മെത്തയായി വിരിച്ചുകഴിയുമ്പോൾ മൂന്നുലക്ഷത്തോളം രൂപ ചെലവുവരും.ആനയ്ക്ക് എഴുന്നേൽക്കാനും ചരിഞ്ഞുകിടക്കാനും പാകത്തിൽ കെട്ടുതറിയിൽ കോൺക്രീറ്റ് തിട്ടയും ഉയർത്തിപ്പണിതിട്ടുണ്ട്. അതിനു മുകളിലാണ് റബ്ബർമെത്ത വിരിച്ചിരിക്കുന്നത്. ആലുവയിലെ റബ്ബർ ഓൺ മലബാർ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവ കൊണ്ടുവരുന്നത്. ആനക്കോട്ടയിലെ എല്ലാ ആനകൾക്കും റബ്ബർമെത്ത വിരിക്കാൻ ദേവസ്വം നേരത്തെ ആലോചിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. 

പാദരോഗമുണ്ടായിരുന്ന നന്ദിനിക്ക്  രോഗം മാറി വരികയാണ്.  ഉത്സവത്തിന്റെ പള്ളിവേട്ടയ്ക്കും ആറാട്ടിനും  ക്ഷേത്രത്തിനകത്ത് ഓട്ടപ്രദക്ഷിണം നടത്തുന്നത് കാലങ്ങളായി നന്ദിനിയാണ്. ആനക്കോട്ടയിൽ ഇത്രയും പ്രൗഢിയോടെ ഉറങ്ങാൻ സൗകര്യം ലഭിക്കുന്ന ആദ്യത്തെ ആനയെന്ന ബഹുമതിയും നന്ദിനിക്ക് ലഭിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News