Eid ul-Adha Mubarak Wishes 2023: ബക്രീദിൽ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി മികച്ച ചില ആശംസകള്‍

Happy Eid-al-Adha 2023: ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് അല്ലെങ്കില്‍ Eid Al Adha എന്നും അറിയപ്പെടുന്ന ഈ ബലി പെരുന്നാള്‍ ആചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 12:10 PM IST
  • ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കലാണ് ഈദ്-അൽ-അദ്ഹ അല്ലെങ്കില്‍ ബക്രീദ്
Eid ul-Adha Mubarak Wishes 2023: ബക്രീദിൽ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി മികച്ച ചില ആശംസകള്‍

Eid-al-Adha 2023: ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ഈദ്-അൽ-അദ്ഹ അല്ലെങ്കില്‍ ബക്രീദ്  ജൂൺ 28-ന് ആഘോഷിക്കുകയാണ്.  

ഇസ്ലാമിക കലണ്ടറിലെ 12-ാം മാസമായ ദു അല്‍-ഹിജ്ജ മാസത്തിലാണ് ഇസ്ലാമിക ഉത്സവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്ന ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ദുല്‍ഹിജ്ജ മാസത്തിലെ പത്താം ദിവസമാണ് ഈദ്-അൽ-അദ്ഹ ആഘോഷിക്കുന്നത്. 

Also Read: Eid Al Adha 2023: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്, അറഫാ ദിനം ജൂൺ 28ന് 

ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് അല്ലെങ്കില്‍ Eid Al Adha എന്നും അറിയപ്പെടുന്ന ഈ ബലി പെരുന്നാള്‍ ആചരിക്കുന്നത്.

Also Read:  Deepawali holiday in US: ഇന്ത്യൻ-അമേരിക്കക്കാർക്ക് സന്തോഷവാര്‍ത്ത, ദീപാവലി ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ  

ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കള്‍ ഇല്ലായിരുന്നു. വാര്‍ദ്ധക്യകാലത്ത് ജനിച്ച ഏക പുത്രനായ ഇസ്മായിലിനെ ദൈവം തനിക്ക് ബലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദൈവത്തിന്‍റെ കല്‍പന അനുസരിച്ച് മകനെ ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ പ്രത്യക്ഷപ്പെടുകയും മകന്‍റെ സ്ഥാനത്ത്‌ കുറ്റിക്കാട്ടില്‍ കൊമ്പുടക്കി കിടക്കുന്ന ആടിനെ ബലി നല്‍കാന്‍  കല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഈ സംഭവത്തിന്‍റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍ അല്ലെങ്കില്‍  ബക്രീദ്.

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഒത്തുചേരലിന്‍റെ ആഘോഷമാണ്  ബക്രീദ്. കുടുംബാംഗങ്ങളും  സുഹൃത്തുക്കളും ഈ ദിവസം മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു

ഈദ്-അൽ-അദ്ഹ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ ചില മികച്ച ഉദ്ധരണികളും സന്ദേശങ്ങളും  ചുവടെ.  ഈ സ്നേഹം നിറഞ്ഞ സന്ദേശങ്ങള്‍ പങ്കുവച്ചുകൊണ്ട് ഈ ആഘോഷം കൂടുതല്‍ അവിസ്മരണീയമാക്കാം.....  

ഈദ് നല്‍കുന്ന സന്തോഷം നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും വലയം ചെയ്യട്ടെ. ഈദ്-അൽ-അദ്ഹ മുബാറക് 2023!
 
ത്യാഗങ്ങള്‍ അര്‍പ്പിക്കാനും നിങ്ങള്‍  അള്ളാഹുവിനെ  എത്രമാത്രം ആരാധിക്കുന്നു എന്ന് കാണിക്കാനുമുള്ള ദിവസമാണ് ഇന്ന്. അള്ളാഹു എപ്പോഴും നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കട്ടെ. ഈദ് മുബാറക്!
 
ആത്മസമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓര്‍മ പുതുക്കലാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍!!
 
അള്ളാഹു നമ്മുടെ മേൽ കൃപ ചൊരിയട്ടെ, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കട്ടെ. നിങ്ങൾക്ക്  ഈദ്-അൽ-അദ്ഹ  മുബാറക്!

ഈദ്-അൽ-അദ്ഹ ആശംസകൾ! ഈ പുണ്യദിനം ആചരിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയം പ്രകാശിക്കട്ടെ!

ഈ ജീവിതത്തിലും പരലോകത്തും അള്ളാഹുവിന്‍റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടായിരിക്കട്ടെ. ഈദ് മുബാറക്

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈദ് ആശംസകള്‍!!  അള്ളാഹു നിങ്ങളുടെ ത്യാഗം സ്വീകരിക്കുകയും അവന്‍റെ കാരുണ്യം നിങ്ങളുടെ മേല്‍ എന്നും ഉണ്ടാവുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. സുരക്ഷിതവും സന്തോഷകരവുമായ ഈദ് ദിനം ആശംസിക്കുന്നു!
 
അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം നൽകട്ടെ. അള്ളാഹുവിന്‍റെ അനുഗ്രഹം ഒരിക്കലും നിങ്ങളുടെ പക്ഷത്ത് നിന്ന് മാറാതിരിക്കട്ടെ. നിങ്ങൾക്ക് ഹൃദയം നിറഞ്ഞ ഈദ്-അൽ-അദ്ഹ ആശംസിക്കുന്നു!
 
നിങ്ങൾക്കെല്ലാവർക്കും അനുഗ്രഹീതമായ ഈദ്-അൽ-അദ്ഹ ആശംസിക്കുന്നു. ഇന്നും എന്നും നിത്യമായ സമാധാനവും സന്തോഷവും നിങ്ങൾ കണ്ടെത്തട്ടെ.

 ഈദ് മുബാറക്! അള്ളാഹു നിങ്ങളുടെ ത്യാഗം സ്വീകരിക്കുകയും ഉദാരമായി പ്രതിഫലം നൽകുകയും ചെയ്യട്ടെ!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News