Mask വയ്ക്കാത്തതിന് മര്‍ദ്ദനം, പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

  സംസ്ഥാനത്ത് Covid  വ്യാപിക്കുന്ന സാഹചര്യത്തില്‍  മാസ്ക്  ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്   ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 12:25 PM IST
  • പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്തിന് പോലീസ് യുവാവിനെ കൈയേറ്റം ചെയ്തതായി പരാതി.
  • ഗ്രേഡ് എസ്.ഐക്ക് സസ്പെന്‍ഷന്‍. കണ്ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ എം.സി രാജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
  • മാസ്ക് വെച്ചില്ലെന്ന കുറ്റത്തിന് അജികുമാറിനെതിരെയും പോലീസ് കേസെടുത്തു.
Mask വയ്ക്കാത്തതിന് മര്‍ദ്ദനം,  പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോട്ടയം:  സംസ്ഥാനത്ത് Covid  വ്യാപിക്കുന്ന സാഹചര്യത്തില്‍  മാസ്ക്  ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്   ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.

അതിനിടെ പൊതുസ്ഥലത്ത്  മാസ്ക്  (Mask) ധരിച്ചില്ലെന്ന കാരണത്തിന് പോലീസ്  യുവാവിനെ കൈയേറ്റം  ചെയ്തതായി പരാതി. തുടര്‍ന്ന്,  ഗ്രേഡ് എസ്.ഐക്ക് സസ്പെന്‍ഷന്‍.  കണ്ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ എം.സി രാജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൂടാതെ, മാസ്ക്  വെച്ചില്ലെന്ന കുറ്റത്തിന് അജികുമാറിനെതിരെയും പോലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. 

പള്ളം സ്വദേശിയായ അജിത്, ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ്  കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. മുഖം കഴുകാനായി മാസ്ക്  മാറ്റിയത് കണ്ട പോലീസ്  (Kerala Police) യുവാവിനോട്   പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ യുവാവിനെ  പോലീസ് കൈയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി.

Also Read: Covid update kerala: 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; TPR 19.03, മരണം 215

കൂടാതെ, പോലീസ് നടത്തിയ കൈയേറ്റത്തില്‍  യുവാവിന് പരിക്കേറ്റതായും പരാതിയുണ്ട്.  പോലീസ് ജീപ്പിന്‍റെ ഡോറിനിടയില്‍ വെച്ച്‌ കാല്‍ ഞെരുക്കിയതിനെ തുടര്‍ന്ന് പൊട്ടലുണ്ടായെന്നാണ് യുവാവിന്‍റെ പരാതിയില്‍ പറയുന്നത്.

അതേസമയം, പോലീസിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി തന്നെ സംഭവത്തില്‍ ഇടപെട്ടിരുന്നു.  തുടര്‍ന്നാണ്  കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ ആയ എം.സി രാജുവിനെ സസ്പെന്‍ഡ് ചെയ്യുകയും  പരാതിയില്‍  വിശദമായ അന്വേഷണം നടത്താനും ഉത്തരവ്  പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News