മുന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

  

Last Updated : Nov 21, 2017, 08:47 AM IST
മുന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി: മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ റവന്യൂ വകുപ്പിനെതിരെയുള്ള ഹർത്താൽ തുടങ്ങി. സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ പരക്കെ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്.  പൊലീസ് നോക്കി നിന്നെന്ന് ആരോപണമുണ്ട്.ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.  ഇരുചക്രവാഹങ്ങള്‍ മറിച്ചിട്ടു. കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറി. മൂന്നാർ മേഖലയിലെ അനധികൃത നിർമ്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ റവന്യൂ വകുപ്പ് ശക്തമായ നടപടികൾ തുടരുന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. മൂന്നാറിൽ വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ റവന്യൂ ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്നാണ് ഹർത്താൽ അനുകൂലികൾ പറയുന്നത്. കയ്യേറ്റക്കാർക്കു വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐ യും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല. ഹർത്താൽ വിജയിപ്പിക്കാൻ സിപിഎമ്മും പരാജയപ്പെടുത്താൻ സിപിഐയും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

Trending News