മുൻകൂർ അനുമതിയില്ലാതെ വാർത്താസമ്മേളനങ്ങൾ നടത്തരുത്, വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; ഡിഎംഒമാർക്ക് നിർദേശം നൽകി ആരോ​ഗ്യവകുപ്പ്

വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്ടർ സർക്കുലർ പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 11:59 AM IST
  • ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിർദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം
  • ആധികാരികമല്ലാത്ത വിവരങ്ങൾ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു
  • ആരോ​ഗ്യവകുപ്പിന്റെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവുകൾ തുടർച്ചയായി മാധ്യമങ്ങളിൽ വന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശം
  • അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തുടർച്ചയായുണ്ടായ പശ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വന്നത്
മുൻകൂർ അനുമതിയില്ലാതെ വാർത്താസമ്മേളനങ്ങൾ നടത്തരുത്, വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്; ഡിഎംഒമാർക്ക് നിർദേശം നൽകി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി ആരോ​ഗ്യവകുപ്പ്. വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്ടർ സർക്കുലർ പുറത്തിറക്കി.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഡിഎംഒമാർ മുൻകൂർ അനുമതിയില്ലാതെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിർദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ALSO READ: Omicron Covid Variant Japan : ഒമിക്രോൺ കോവിഡ് വകഭേദം : ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന ക്വാറന്റൈൻ ഏർപ്പെടുത്തി ജപ്പാൻ

ആധികാരികമല്ലാത്ത വിവരങ്ങൾ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു. ആരോ​ഗ്യവകുപ്പിന്റെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവുകൾ തുടർച്ചയായി മാധ്യമങ്ങളിൽ വന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തുടർച്ചയായുണ്ടായ പശ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്ന് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News