പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴ (Heavy rain) തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള പാതകളിൽ പലയിടത്തും ഗതാഗതം (Travel) ദുഷ്കരം. പന്തളം-പത്തനംതിട്ട- മാവേലിക്കര പാതയിൽ പലയിടത്തും റോഡിൽ (Road) വെള്ളം കയറിയിട്ടുണ്ട് (Waterlogged). ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന പ്രധാന പാതകളിൽ ഒന്നാണിത്.
ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും എത്തുന്ന ഭക്തർ പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി ശബരിമലയ്ക്കു പോകുന്ന പതിവുണ്ട്. ഇത്തരത്തിൽ സന്ദർശനം നടത്താൻ ആലോചിക്കുന്നവർക്ക് ഇത്തവണ കൃത്യസമയത്ത് എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. പന്തളം- പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ALSO READ: Sabarimala | ശബരിമല നട ഇന്ന് തുറക്കും; സ്പോട്ട് ബുക്കിങ് ഒഴിവാക്കി
നൂറനാട്, ചാരുംമൂട്, കായംകുളം എന്നീ മേഖലയിൽനിന്നെത്തുന്ന പല വഴികളും പലയിടത്തും തടസ്സപ്പെട്ട സാഹചര്യമാണുള്ളത്. അച്ചൻകോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമൺ, പ്രമാടം, തുമ്പമൺ, മുട്ടം, കുടശ്ശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള പാതകളിൽ ഗതാഗതം ദുഷ്കരമാകും. നാളെയാണ് മണ്ഡലകാലം ആരംഭിക്കുക. കനത്തമഴയെ തുടർന്ന് ശബരിമലയിലേക്കുള്ള പല പാതകളും തകർന്ന നിലയിലാണുള്ളത്. അച്ചൻകോവിലാർ പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. മാത്രമല്ല, ചെറുതോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതി തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് പരക്കെ മഴയുണ്ട്. അതുകൊണ്ടു തന്നെ പ്രധാനപാതകളിലടക്കം ഗതാഗത സ്തംഭനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...