കേരളത്തില്‍ തുലാവര്‍ഷം ശക്തം

സംസ്ഥനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചു. അടുത്ത 4 ദിവസത്തേയ്ക്ക് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാം. 

Last Updated : Oct 18, 2019, 01:46 PM IST
കേരളത്തില്‍ തുലാവര്‍ഷം ശക്തം

തിരുവനന്തപുരം: സംസ്ഥനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചു. അടുത്ത 4 ദിവസത്തേയ്ക്ക് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാം. 

തുലാവര്‍ഷം ശക്തി പ്രാപിച്ചതോടെ 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രളയ സാധ്യതയുള്ള പ്രദേശത്തും ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

അതേസമയം, കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വാളയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. 45 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ പുഴയില്‍ നീരൊഴുക്ക് കൂടി. പാലക്കാട് നഗരത്തില്‍ നിന്ന് മലമ്പുഴയിലേക്കുള്ള പ്രധാന പാതയായ മുക്കൈ പാലത്തില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. 

 

 

Trending News