വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കൂ .... പുരുഷന്മാരോട് മുഖ്യമന്ത്രി

 

Updated: Mar 31, 2020, 10:33 PM IST
വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കൂ ....  പുരുഷന്മാരോട് മുഖ്യമന്ത്രി

 

 

 

തിരുവനന്തപുരം:  പുരുഷന്മാര്‍ക്ക് ഉപദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ...

രാജ്യത്ത് lock down പ്രഖ്യപിച്ചതുമൂലം വീട്ടിലിരിക്കുന്ന പുരുഷന്മാര്‍ക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ സ്ത്രീകളെ അല്‍പ സ്വല്‍പം  സഹായിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം ....!!

വീട്ടിലിരിക്കുന്ന സമയത്ത് അല്‍പ സ്വല്‍പം വീട്ടുജോലികള്‍ ചെയ്യാന്‍ സ്ത്രീകളെ സഹായിച്ചാല്‍ അവര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

lock down പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലാണ്. ഇതിനാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജോലികള്‍  ചെയ്തു തീര്‍ക്കാന്‍ പുരുഷന്മാര്‍ കൂടി അല്‍പ സ്വല്‍പം സഹായിച്ചാല്‍ അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടുംബത്തിനുള്ളില്‍ ആളുകള്‍ സംസാരിക്കണം. പ്രത്യേകിച്ച്‌ മുതിര്‍ന്നവര്‍. കുട്ടികളുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കണം. ഇത് കുടുംബത്തില്‍ നല്ല അന്തരീക്ഷം ഒരുക്കുന്നതിന് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യങ്ങളോട് സംസാരിക്കവേ ആയിരുന്നു മുഖ്യമന്ത്രി തന്‍റെ അഭിപ്രായം വെളിപ്പെടുത്തിയത്.