കണ്ണൂരിൽ ബോംബേറുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് കനത്ത ജാഗ്രത

നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 06:22 AM IST
  • കണ്ണൂരിൽ കനത്ത ജാഗ്രത
  • നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം
  • മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു.
കണ്ണൂരിൽ ബോംബേറുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് കനത്ത ജാഗ്രത

കണ്ണൂർ: നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. 

മറ്റിടങ്ങളിൽ നിന്നും ജില്ലയിലേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

Also Read: യുഡിഎഫ് ബിജെപിയുടെ സഹായത്തോടെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു; വിമാന പ്രതിഷേധത്തിൽ മുഖ്യമന്ത്രി

ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ കോൺഗ്രസും തിരിച്ചടിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അക്രമം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്..

ആലപ്പുഴയിൽ ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചതായും ആരോപണം ഉയരുകയും ടൗൺഹാളിന് മുന്നിൽ ഇരുപക്ഷവും തമ്മിൽ സംഘർഷം നടക്കുകയുമുണ്ടായി.

Also Read: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു! 

പത്തനംതിട്ടയിലെ അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. തുടർന്ന് കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ കീറിയെറിഞ്ഞു. മര്യാദ കേട് എപ്പോഴും സഹിച്ചെന്ന് വരില്ലെന്നും സഹികെട്ടാൽ ശക്തമായി പ്രതികരിച്ചെന്ന് വരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഷിജു ഖാൻ പറഞ്ഞു. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News