പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത ഇന്ന് പുറപ്പെടും

തിരുവാഭരണവുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയോടെ 15ന് ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്.     

Last Updated : Jan 13, 2020, 02:39 PM IST
  • ശബരിമലയില്‍ മകരവിളക്കിന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും.
  • തിരുവാഭരണവുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയോടെ 15ന് ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്.
പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത ഇന്ന് പുറപ്പെടും

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്തു നിന്നും പുറപ്പെടും.

തിരുവാഭരണവുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയോടെ 15ന് ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്.   പുലര്‍ച്ചെ  പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി.

ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനം നടത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. 12:30 ന് ഉച്ചപൂജ കഴിഞ്ഞ് ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഉച്ചപൂജക്ക് ശേഷം ഉടവാള്‍ പൂജിച്ച് വലിയ തമ്പുരാന് നല്‍കും. ഇത് രാജപ്രതിനിധിക്ക് കൈമാറുന്നതാണ് യാത്രക്കുള്ള അനുമതി ആയി കണക്കാക്കുന്നത്.

ശേഷം തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കൊട്ടാരം കുടുംബങ്ങള്‍ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് പേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെയും സംഘത്തിന്‍റെയും ശിരസിലേറ്റും. 

ആകാശത്ത് ദേവ സാന്നിധ്യമായ കൃഷ്ണ പരുന്തിനെ സാക്ഷിയാക്കി ആയിരക്കണക്കിന് ഭക്തരടെ ശരണം വിളികളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു വലംവെച്ച് മേടക്കല്‍ വഴി കൈപ്പുഴ കൊട്ടാരത്തില്‍ വലിയ തമ്പുരാട്ടിയെ കണ്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ശബരിമലയിലേക്ക് യാത്ര തിരിക്കും.

Trending News