Human Trafficking: കാനഡയിലേക്ക് മനുഷ്യക്കടത്ത്: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

Human Trafficking: ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചോദ്യം ചെയ്ത് വരികയാണ്. ക്യൂബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ 11 പേർ കൂടി ഇന്ന് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 01:12 PM IST
  • കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
  • ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പതിനൊന്നു പേരാണ് പിടിയിലായിരിക്കുന്നത്
  • കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ടവരാണ് ഇവര്‍
Human Trafficking: കാനഡയിലേക്ക് മനുഷ്യക്കടത്ത്: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

കൊല്ലം: Human Trafficking: കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പതിനൊന്നു പേരാണ് പിടിയിലായിരിക്കുന്നത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ടവരാണ് ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സംഘം പിടിയിലാകുന്നത്. കഴിഞ്ഞ ദിവസവും ശ്രീലങ്കന്‍ സ്വദേശികളായ 11 പേര്‍ കൊല്ലത്ത് പിടിയിലായിരുന്നു. 

Also Read: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ!

ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചോദ്യം ചെയ്ത് വരികയാണ്. ക്യൂബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ 11 പേർ കൂടി ഇന്ന് പിടിയിലായത്.   ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 22 ആയിട്ടുണ്ട്.  ഇവരില്‍ രണ്ടു പേര്‍ ചെന്നൈയിൽ നിന്ന് എത്തിയവരും ആറു പേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരും മൂന്നു പേര്‍ ചെന്നൈയിലെ തന്നെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പോലീസ് പറയുന്നത്. 

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 

മനുഷ്യക്കടത്ത് സംഘത്തിന്റെ സൂത്രധാരൻ കൊളംബോ സ്വദേശിയായ ലക്ഷ്മണനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ സഹായികളായ രണ്ടുപേർ ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയിലെത്തിയെങ്കിലും ഇവരെ  പിന്നീട് കാണാതായി. ഇവരെ കണ്ടെത്താനായി തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയാണ് ഇവരിലേക്ക് എത്തിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ആദ്യം ലോഡ്ജില്‍ നിന്നും 11 പേരെ കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരം കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ക്യൂബ്രാഞ്ച് കൈമാറിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News