ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു: ഫിറോസ്‌ കുന്നുംപറമ്പില്‍

തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് താന്‍ ചാരിറ്റി പ്രവര്‍ത്തനനങ്ങള്‍ നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.  

Ajitha Kumari | Updated: Dec 3, 2019, 09:44 AM IST
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു: ഫിറോസ്‌ കുന്നുംപറമ്പില്‍

കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ്‌ കുന്നുംപറമ്പില്‍ അറിയിച്ചു. 

തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് താന്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നതെന്നും കള്ളന്‍റെ മക്കളെന്ന പേര് കേട്ട് തന്‍റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു. 

സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നംപറമ്പില്‍ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. തിരുവന്തപുരം സ്വദേശിയായ ആഷിക് എന്ന വ്യക്തി ഫിറോസിനെതിരെ തെളിവുണ്ടെന്നും പറഞ്ഞിരുന്നു.