Idukki Accident : ഇടുക്കി പൂപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു

മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 08:54 PM IST
  • അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമീക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.
  • തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്
Idukki Accident : ഇടുക്കി പൂപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു

ഇടുക്കി പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ ട്രാവലര്‍ മറിഞ്ഞ് മൂന്ന് പേർ മരിച്ചു.14 പേര്‍ക്ക് പരുക്ക്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വിവാഹത്തിനായി തിരുനെൽവേലിയിൽ നിന്നുമെത്തിയ സംഘത്തിന്റെ വാഹനമാണ് മറിഞ്ഞിരിക്കുന്നത്. തിരുനല്‍വേലി സ്വദേശി സി. പെരുമാള്‍ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. 

അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. തമിഴ്‌നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

ALSO READ : Vande Bharat Express Kerala : വന്ദേ ഭാരതിന്റെ സമയക്രമമായി; ഒരു സ്റ്റോപ്പും കൂടി ചേർത്തു; സർവീസ് ആഴ്ചയിൽ ആറ് ദിവസം മാത്രം

മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. തോണ്ടിമലയിലെ എസ് വളവില്‍ നിന്നുമാണ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News