Bike Theft: രാത്രി കാലങ്ങളിൽ ബൈക്ക് മോഷണം: രണ്ട് പേർ പിടിയിൽ

Bike Theft Arrest: പ്രായപൂർത്തിയാകാത്ത ഒരാളടക്കമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 06:44 PM IST
  • രാത്രികാലങ്ങളിൽ കറങ്ങി നടന്ന് ബൈക്ക് മോഷ്ടിക്കുകയാണ് പതിവ്.
  • കുമളി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം
  • പെട്രോൾ തീരുന്നവരെ ഓടിച്ച ശേഷം ഉപേക്ഷിച്ച് കളയുകയാണ് ഇവരുടെ രീതി
Bike Theft: രാത്രി കാലങ്ങളിൽ ബൈക്ക് മോഷണം: രണ്ട് പേർ പിടിയിൽ

ഇടുക്കി: രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷ്ടിക്കുന്ന രണ്ടു പേർ ഇടുക്കി കുമളിയിൽ പിടിയിൽ. രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി അനൂപ് ബാബു, ഇയാളുടെ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് പിടിയിലായത്. കുമളി, വണ്ടിപ്പെരിയാർ, വണ്ടന്മേട് മേഖലകളിൽ നിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ചിരുന്നത്.

ബൈക്ക് മോഷണം സംബന്ധിച്ച് കുമളി പോലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലും, പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയത്. സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. 

ALSO READ: ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം, രഹസ്യമായി അറിയിക്കാം; നമ്പർ പങ്കുവച്ച് പോലീസ്

കഴിഞ്ഞ ദിവസം പുലർച്ചെ ചക്കുപള്ളം പളിയക്കുടി ഭാഗത്തെ വീട്ടിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വെച്ചു. തുടർന്ന് ഇവർ ഇവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലതെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ഇവിടേക്ക് എത്താനുപയോഗിച്ച മറ്റൊരു ബൈക്ക് സമീപ പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

ബൈക്ക് ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. മോഷണം നടത്തുന്ന ബൈക്കുകൾ പെട്രോൾ തീരുന്നതുവരെ ഓടിച്ചശേഷം ഉപേക്ഷിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആറോളം ബൈക്കുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ടെന്നും ഇതിലൊരെണ്ണം രാജാക്കാട് സ്വദേശിയ്ക്ക് വിറ്റെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News