അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇനി രണ്ട് നാൾ മാത്രം ബാക്കി. ഈ മാസം 18നാണ് മേള തുടങ്ങുന്നത്. ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായി ഡബിൾ ഡക്കർ പ്രയാണവും തുടങ്ങി. നിയമസഭയുടെ മുന്നിലായിരുന്നു ഡബില്‍ ഡക്കർ ബസ്സിന്റെ ഫ്ലാഗ് ഓഫ്. മന്ത്രി സജി ചെറിയാൻ ബസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം ബസ്സിൽ നഗരത്തിൽ ഒരു കറക്കവും നടത്തി. എം.എൽ.എമാരായ വി.കെ പ്രശാന്ത്, വി ജോയ്, ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പം യാത്രയിൽ ഒപ്പം ചേർന്നു.
കോവിഡാനന്തര കാലത്ത് നടത്തുന്ന മേളയിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുവാനും, കൂടുതല്‍ മികവുറ്റ രീതിയിൽ നടത്താനും സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫെസ്റ്റിവൽ ഓണ്‍ വീൽസ് എന്ന പേരിലാണ് ബസ്സ് സർവ്വീസ് നടത്തുക. പൊതുജനങ്ങളുടെ പങ്കാളിത്തവും ഇതിന്റെ ഭാഗമായി ലഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറും പറഞ്ഞു. തിരുവനന്തപുരത്തിന്റെ ഒത്തൊരുമയും കൂട്ടായ്മയും തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസ്സ് സർവ്വീസ് നടത്തും. നിശാഗന്ധി അടക്കം പതിനഞ്ച് തിയ്യേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. 172 ഓളം ചിത്രങ്ങളാണ് ആകെ പ്രദർശിപ്പിക്കുന്നത്. 86 രാജ്യാന്തര ചിത്രങ്ങളും 14 മത്സര ചിത്രങ്ങളും മേളയില്‍ പ്രദർശിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതലാണ് പ്രതിനിധികൾക്കായുള്ള പാസ് വിതരണം ആരംഭിക്കുന്നത്. മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ വിവിധ കൗണ്ടറുകളിലാണ് വിതരണം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA