കുപ്പികളുടെ മൂടി ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം; ജയേഷിന്റെ കരവിരുതിൽ ഇന്ത്യയുടെ ചരിത്രം

10 അടി നീളവും ഒമ്പതടി വീതിയുമുള്ള ക്യാൻവാസിൽ ഗാന്ധിജിയുടെ ചിത്രം വരച്ചതിന് ശേഷം മൂടികൾ പതിപ്പിച്ചാണ് ചിത്രം തീർത്തത്

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 01:41 PM IST
  • വാടാനപ്പള്ളി സ്വദേശി ജയേഷാണ് ഈ അപൂർവമായ ഗാന്ധിജി ചിത്രം ഒരുക്കിയത്
  • 15 തരം കളറാണ് ചിത്രത്തിന് ഉപയോഗിച്ചത്
  • പത്ത് ദിവസം എടുത്താണ് ചിത്രം പൂർത്തീകരിച്ചത്
കുപ്പികളുടെ മൂടി ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം; ജയേഷിന്റെ കരവിരുതിൽ  ഇന്ത്യയുടെ ചരിത്രം

തൃശൂരിൽ രണ്ടായിരം പ്ലാസ്റ്റിക്ക് കുപ്പികളുടെ മൂടി ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം തീർത്ത് യുവാവ്. വാടാനപ്പള്ളി സ്വദേശി ജയേഷാണ് ഈ അപൂർവമായ ഗാന്ധിജി ചിത്രം ഒരുക്കിയത്. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് ചിത്രകാരനായ ജയേഷ് പ്ലാസ്റ്റിക്ക് കുപ്പികളുടെ മൂടി ഉപയോഗിച്ച് കരവിരുതൊരുക്കിയത്. 

10 അടി നീളവും ഒമ്പതടി വീതിയുമുള്ള ക്യാൻവാസിൽ ഗാന്ധിജിയുടെ ചിത്രം വരച്ചതിന് ശേഷം മൂടികൾ പതിപ്പിച്ചാണ് ചിത്രം തീർത്തത്. 15 തരം കളറാണ് ചിത്രത്തിന് ഉപയോഗിച്ചത്. താജ്മഹൽ, ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, കുത്തബ് മീനാർ തുടങ്ങി ഇന്ത്യൻ ആർമി കൊടി നാട്ടുന്ന ചിത്രവും ക്യാൻവാസിൽ വരച്ചിട്ടുണ്ട്. പത്ത് ദിവസം എടുത്താണ് ചിത്രം പൂർത്തീകരിച്ചത്.
 
ഭാര്യ റിൻഷിയും, മകൾ ദേവർഷയും ജയേഷിൻ്റെ കലാവിരുതിന് കൂട്ടായുണ്ട്. നേരത്തെ അയ്യായിരം ചിരട്ട കൊണ്ട് സുരേഷ് ഗോപിയുടെ ചിത്രം ഒരുക്കി ജയേഷ് ശ്രദ്ധ നേടിയിരുന്നു. ചിത്രം കണ്ട് സുരേഷ് ഗോപി നേരിട്ടെത്തി ജയേഷിനെ അഭിനന്ദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ചിത്രം ടി.എൻ.പ്രതാപൻ എം.പിക്ക് ജയേഷ് കൈമാറി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News