തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസം തുടർച്ചയായ അവധി ദിനങ്ങളാണ് വരുന്നത്. ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി ദിനമാണ്. സർക്കാർ ഓഫീസുകൾക്ക് രണ്ടിനും നാലിനും അഞ്ചിനും അവധിയായിരിക്കും. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളോടനുബന്ധിച്ചാണ് വിവിധ ദിവസങ്ങളിൽ അവധി നൽകിയിട്ടുള്ളത്. എന്നാൽ, മൂന്നിന് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും.
ഒക്ടോബർ ഒന്ന് മുതൽ അഞ്ചുവരെ ബാങ്കുകൾക്കും സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വരുന്നത് തുടർച്ചയായ അവധി ദിനങ്ങളാണ്. അവധിക്കാലം അടിപൊളിയാക്കാൻ ഒരുക്കങ്ങൾ തുടങ്ങിയവർക്ക് ഈ ദിവസങ്ങൾ വിനിയോഗിക്കാം. എന്നാൽ, മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി നൽകിയിട്ടുള്ളത്. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുമെന്ന് മന്ത്രിസഭായോഗം അറിയിച്ചു. അവധി ദിനങ്ങൾ, പ്രവൃത്തി ദിനങ്ങൾ എന്നിവ വിശദമായി നോക്കാം....
സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധിയുള്ളത് ഈ ദിനങ്ങളിൽ
ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഇതിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ, നേരത്തെ പ്രഖ്യാപിച്ച ഒക്ടോബർ 29 ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.
ബാങ്കുകൾക്ക് അവധി ഇങ്ങനെ
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനമായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. മൂന്നിന് ദുർഗാഷ്ടമിയും നാലിന് മഹാനവമിയും അഞ്ചിന് വിശദമിയുമാതിനാൽ ബാങ്കുകൾക്ക് അവധിയാണ്. ഫലത്തിൽ ശനിയാഴ്ചക്ക് ശേഷം വരുന്ന വ്യാഴാഴ്ച മാത്രമേ ബാങ്കുകൾ പ്രവൃത്തിക്കുകയുള്ളൂ.
സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുക ഏതൊക്കെ ദിവസങ്ങളിൽ
സർക്കാർ ഓഫീസുകൾക്ക് രണ്ടിനും നാലിനും അഞ്ചിനും അവധിയാണ്. ഒക്ടോബർ ഒന്നിന് ശനിയാഴ്ചയും മൂന്നിന് തിങ്കളാഴ്ചയും ഓഫീസുകൾ പ്രവർത്തിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ പ്രവർത്തിക്കില്ല. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് സ്കൂളുകൾക്ക് അവധി നൽകിയിട്ടുള്ളത്. മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. സർക്കാർ ഓഫീസുകൾക്കുള്ള അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...