സുരേഷ്ഗോപി രജിസ്ട്രേഷന്‍ നടത്തിയത് പുതുച്ചേരിയില്‍ വാങ്ങിയ വീടിന്‍റെ വിലാസത്തില്‍

വ്യാജരേഖ ഹാജരാക്കി പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ കേസില്‍ സുരേഷ്ഗോപി എംപി ക്രൈം ബ്രാഞ്ചിനുമുന്നില്‍ ഹാജരായി. പുതുച്ചേരിയില്‍ കൃഷിഭൂമി  ഉണ്ടെന്നും, അത് നോക്കാനായി പോകുമ്പോള്‍ താമസിക്കാന്‍ വാങ്ങിയ വീടിന്‍റെ വിലാസത്തിലാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും സുരേഷ് ഗോപി മൊഴി നല്കി.

Last Updated : Dec 21, 2017, 01:48 PM IST
സുരേഷ്ഗോപി  രജിസ്ട്രേഷന്‍ നടത്തിയത് പുതുച്ചേരിയില്‍ വാങ്ങിയ വീടിന്‍റെ വിലാസത്തില്‍

തിരുവനന്തപുരം: വ്യാജരേഖ ഹാജരാക്കി പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ കേസില്‍ സുരേഷ്ഗോപി എംപി ക്രൈം ബ്രാഞ്ചിനുമുന്നില്‍ ഹാജരായി. പുതുച്ചേരിയില്‍ കൃഷിഭൂമി  ഉണ്ടെന്നും, അത് നോക്കാനായി പോകുമ്പോള്‍ താമസിക്കാന്‍ വാങ്ങിയ വീടിന്‍റെ വിലാസത്തിലാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും സുരേഷ് ഗോപി മൊഴി നല്കി.

തന്‍റെ ആഡംബര വാഹനത്തിന്‍റെ  രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനായി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഇതേ സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനും നടി അമലപോളിനും എതിരെ കേരളാ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് കേസെടുത്തിട്ടുണ്ട്.

ഫഹദ് ഫാസിലിനെതിരെ നിലവില്‍ രണ്ട് കേസുകളാണ് നിലനില്‍ക്കുന്നത്. വ്യാജരേഖ ചമച്ച് രണ്ടാമതും കാറുവാങ്ങിയതിനാണ് കേസ്. ആദ്യത്തെ കേസില്‍ മുന്‍‌കൂര്‍ ജാമ്യം തേടി ഫഹദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി വിധി പറയും.

Trending News