ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂര പീഡനങ്ങൾ എന്ന് മരിച്ച നജ്‌ലയുടെ ബന്ധുക്കൾ. മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ഭർത്താവ് റനീസ് പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും നജ്ലയുടെ സഹോദരി നഫ് ല പറഞ്ഞു .
വർഷങ്ങൾ ആയുള്ള ശാരീരിക മാനസിക പീഡനങ്ങൾ ആണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച നജ്ലയുടെ കുടുബം ആരോപിക്കുന്നു.
വിവാഹ സമയത്തു നൽകിയ 40 പവൻ സ്വർണവും പത്തുലക്ഷം രൂപയും ചിലവക്കിയ ശേഷം നിരന്തരം പണത്തിനായി റനീസ് പീഡനങ്ങൾ തുടർന്നിരുന്നു. പരസ്ത്രി ബന്ധം കൂടി ആയതോടെ കഴിഞ്ഞ കുറച്ചു നാളായി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു നജ്ല. നജ്ലയുടെയും കുട്ടികളെയും മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറയുന്നു.
അതേ സമയം പോലീസ് ഇതുവരെ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റനീസിനെ സൗത്ത് പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.