Independence Day 2022: ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ല- സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി

ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം തൻറെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 10:40 AM IST
  • നിലവിൽ സംസ്ഥാനത്തിൻറെ വികസനത്തിന് സമ്പത്ത് ആവശ്യമാണ്
  • പശ്ചാത്തല സൗകര്യം എല്ലാ വികസനത്തിനും അടിസ്ഥാനം
  • ഡിജിറ്റൽ ഡിവിഷൻ ഒഴിവാക്കാനാണ് കെഫോൺ പദ്ധതിയെന്നും മുഖ്യമന്ത്രി
Independence Day 2022: ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ല- സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി.  തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് അദ്ദേഹം സ്വീകരിച്ചു.

ധീര രാജ്യസ്നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം തൻറെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.സാമ്പത്തിക രംഗത്തുൾപ്പടെ ആ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകൽ പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.

ALSO READ: Independence Day 2022: അടുത്ത 25 വര്‍ഷങ്ങൾ നിർണ്ണായകം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി

സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളും അല്ലാത്തവരും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകൾ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്.ഈ യാഥാർഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നതിന് തുല്യം വർഗീയ സംഘർഷം ഇല്ലാത്ത നാടായി ഈ നാടിനെ മാറ്റാൻ കഴിഞ്ഞത് നമുക്ക് അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തിൻറെ വികസനത്തിന് സമ്പത്ത് ആവശ്യമാണ്. അപ്പോൾ മാത്രമെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തൂ.ഐ.ടി. ,സ്റ്റാർട്ട് അപ്പ് മേഖലയിൽ നാം പുരോഗതിയുടെ പാതയിലാണ്.ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ടു പോകണം.

പശ്ചാത്തല സൗകര്യം എല്ലാ വികസനത്തിനും അടിസ്ഥാനം.ആ നിലയിലാണ് കിഫ്ബി മുഖാന്തരമുള്ള പദ്ധതികൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുന്നത്. ഡിജിറ്റൽ ഡിവിഷൻ ഒഴിവാക്കാനാണ് കെഫോൺ പദ്ധതി-മുഖ്യമന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News