Independence Day 2023: സ്വാതന്ത്യദിനം 2023: മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും

Independence Day 2023: മുഖ്യമന്ത്രി പിണറായി വിജയൻ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക്  ദേശീയ പതാക ഉയര്‍ത്തും.

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 07:50 AM IST
  • മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും
  • പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
  • ശേഷം സ്വാതന്ത്യദിന സന്ദേശം നല്‍കും
Independence Day 2023: സ്വാതന്ത്യദിനം 2023: മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും

തിരുവനന്തപുരം:  രാജ്യം 77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഇന്നുമുതൽ തുടക്കമിടും.  ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക്  ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും.  പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. ശേഷം സ്വാതന്ത്യദിന സന്ദേശം നല്‍കും.

Also Read: Independence Day 2023 LIVE Updates: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി ഇന്ന് സമ്മാനിക്കും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.  സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും.

Also Read: Independence Day 2023: ഇന്ത്യയുടെ പെൺമക്കൾക്ക് എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയണം: ദ്രൗപതി മുർമു

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പ്ലാസ്റ്റിക് നിർമ്മിത പതാകകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഹരിത പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പൊതുഭരണ വകുപ്പ് ഇപ്രകാരം നിരോധനമേർപ്പെടുത്തിയത്. 2002 ലെ പതാക നിയമത്തിലെ കർശന വ്യവസ്ഥകൾ പാലിക്കാനും കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ചുള്ളതോ കൈകൊണ്ട് നിമ്മിച്ചതോ, മെഷീൻ നിർമ്മിതമായതോ ആയ ദേശീയ പതാകകളാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ഉപയോഗിക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News