Independence Day 2023 LIVE Updates: പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

Independence Day 2023: ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ പതാക ഡൽഹിയിൽ ഉയർന്നിട്ട് ഇന്നേക്ക് 76 വർഷം തികയുകയാണ്.

Written by - Ajitha Kumari | Last Updated : Aug 15, 2023, 09:36 AM IST
Live Blog

Independence Day 2023: രാജ്യമെമ്പാടും ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ പതാക ഡൽഹിയിൽ ഉയർന്നിട്ട് ഇന്നേക്ക് 76 വർഷം തികയുകയാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്നും 77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പതാക ഉയർത്തും.  ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ നിരവധി പുതിയ സംരംഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്.

2021 മാർച്ചിൽ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങൾക്കും ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടെ സമാപനമാകും.  സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യതലസ്ഥാനത്ത് ഇന്ന് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിടിക്കുന്നത്.  പ്രത്യേകിച്ചും ചെങ്കോട്ടയിൽ. ചെങ്കോട്ടയിൽ പതിനായിരത്തിലധികം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

 

 

15 August, 2023

  • 09:30 AM

    തിരംഗയുടെ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക്

    ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിക്കുമ്പോൾ തിരംഗയുടെ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പാറിപ്പറന്നു.

     

  • 09:30 AM

    2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും

    2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

  • 09:30 AM

    അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറും

    അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നത് ഉറപ്പാണെന്ന് പ്രധാനമന്ത്രി

  • 09:30 AM

    മഹിളകൾ  നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി

    ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഒന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സിവിൽ ഏവിയേഷനിൽ ഏറ്റവും കൂടുതൽ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്ന് ഇന്ന് നമുക്ക്  അഭിമാനത്തോടെ പറയാമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നതെന്നും. ജി20 രാജ്യങ്ങളും സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

     

  • 09:15 AM

    സർക്കാർ നിശ്ചയിച്ച ലക്ഷ്യങ്ങൾ നിറവേറ്റുന്നു

    പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുമെന്ന് 25 വർഷമായി രാജ്യത്ത് ചർച്ച നടന്നിരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി.  പറഞ്ഞ സമയത്തിന് മുന്നേ പാർലമെന്റ് പണി കഴിയുമെന്നും അറിയിച്ചു.  ഒരു കാര്യം ചെയ്താൽ അത് നിശ്ചയിച്ച സമയത്ത് തന്നെ [പൂർത്തിയാക്കുന്ന ഒരു സർക്കാരാണ് തന്റേതെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇത് പുതിയ ഇന്ത്യയാണെന്നും ആത്മവിശ്വാസം നിറഞ്ഞ ഇന്ത്യയാണിതെന്നും ഒരിക്കലും തളരില്ലയെന്നും പ്രധാനമന്ത്രി പറഞ്ഞു.

     

  • 09:00 AM

    വിലക്കയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി

    77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് സംസാരിച്ചു, വിലക്കയറ്റത്തെ ചെറുക്കാനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

     

  • 08:45 AM

    വിശ്വകർമ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

    ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ചെറുകിട തൊഴിലാളികൾക്കായി വിശ്വകർമ യോജന ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. 'പരമ്പരാഗത നൈപുണ്യമുള്ളവർക്കായി 13,000 മുതൽ 15,000 കോടി രൂപ വരെ വകയിരുത്തി വിശ്വകർമ ജയന്തി ദിനത്തിൽ അടുത്ത മാസം വിശ്വകർമ പദ്ധതി സർക്കാർ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

     

  • 08:30 AM

    ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി: പ്രധാനമന്ത്രി മോദി

    2014ൽ അധികാരത്തിൽ വരുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ എന്നാൽ ഇപ്പോൾ 140 കോടി ഇന്ത്യക്കാരുടെ പ്രയത്‌നത്താൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  അഴിമതിയുടെ ഭൂതം രാജ്യത്തെ പിടിമുറുക്കിയപ്പോൾ ഞങ്ങൾ അത് തടയുകയും ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

     

     

  • 08:15 AM

    പരിഷ്‌കരണവും പ്രകടനവും പരിവർത്തനവും രാജ്യത്തെ മാറ്റും: നരേന്ദ്ര മോദി

    പരിഷ്‌കരണവും പ്രകടനവും പരിവർത്തനവും രാജ്യത്തെ മാറ്റുന്നുവെന്ന് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു

     

  • 08:15 AM

    രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ല: പ്രധാനമന്ത്രി മോദി

    77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, 'രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ല. രാജ്യത്തിന് അനന്തമായ അവസരങ്ങൾ നൽകാനുള്ള കഴിവുണ്ട്.

     

     

  • 08:00 AM

    പ്രകൃതി ദുരന്തത്തെ കുറിച്ച് പ്രധാനമന്ത്രി

    ഇത്തവണത്തെ പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നേരിടുന്ന എല്ലാ കുടുംബങ്ങളോടും ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

     

  • 08:00 AM

    ചെങ്കോട്ടയിൽ നിന്നും മണിപ്പൂർ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി

    77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ  മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് മോദി സംസാരിക്കുകയും സമാധാനത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് രാജ്യം നിലകൊള്ളുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനപരമായി മാത്രമേ പരിഹാരം കാണാനാകൂവെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും പറഞ്ഞു.

     

     

  • 08:00 AM

    ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഇപ്പോൾ ജനസംഖ്യയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി. എന്റെ കുടുംബത്തിലെ 140 കോടി അംഗങ്ങളും ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • 08:00 AM

    സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രധാനമന്ത്രി മോദിയുടെ ആദരം

    77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞത് 'ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും ഞാൻ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നാണ്.

  • 07:30 AM

    സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി

    സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി.  77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പത്താം തവണയാണ് ത്രിവർണ്ണ പതാക ഉയർത്തുന്നത്

     

     

  • 07:30 AM

    ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരസ്പരം സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

     

  • 07:30 AM

    77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ

     

  • 07:30 AM

    സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി

     

  • 07:15 AM

    77-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്ഘട്ടിൽ പ്രധാനമന്ത്രി മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന അർപ്പിച്ചു

     

  • 07:15 AM

    ഡൽഹിയിലെ രാജ്ഘട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ

     

  • 07:15 AM

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും

     

  • 07:15 AM

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു ഡൽഹിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി

     

  • 07:00 AM

    പ്രധാനമന്ത്രി രാവിലെ 7:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർച്ചയായ പത്താം തവണയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത്.  സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1800 ഓളം പേരെയാണ് വിശിഷ്ട അതിഥികളായി കേന്ദ്രം ക്ഷണിച്ചിരിക്കുന്നത്.

  • 06:45 AM

    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി

     

Trending News