സ്കൂൾ പ്രഥമാധ്യാപിക റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ട്രെയിൻ തട്ടിയതെന്ന് സംശയം

മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 12:45 PM IST
  • മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു
  • ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി
  • ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്
സ്കൂൾ പ്രഥമാധ്യാപിക  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ട്രെയിൻ തട്ടിയതെന്ന് സംശയം

കോട്ടയം: പ്രഥമാധ്യാപികയെ  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം മലകുന്നം സ്‌കൂളിലെ പ്രഥമാധ്യാപികയെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇത്തിത്താനം കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

മെമ്മു ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  22 വയസായിരുന്നു. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പോലീസ് നിഗമനം.

കഴിഞ്ഞ ദിവസം എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം പുറത്തുവന്നിരുന്നു.  ഇതിൽ ഈ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News