മുല്ലപ്പൂ ചൂടണോ എങ്കിൽ കൈ പൊളളും ; മുല്ലമൊട്ടിന് കിലോയ്ക്ക് 4000 രൂപ കടന്നു

മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് വിപണനം നടന്നത്

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 01:00 PM IST
  • ആഘോഷങ്ങളും തമിഴ്നാട്ടിലെ കാർത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി
  • മഴയും മഞ്ഞും കാരണം ഉൽപാദനത്തിൽ കുറവുണ്ടായതും വിലവർദ്ധനയ്ക്ക് കാരണമായി
  • തമിഴ്നാട്ടിൽ നിന്നും ബംഗളുരുവിൽ നിന്നുമാണ് സംസ്ഥാനത്ത് കൂടുതൽ പൂവ് എത്തുന്നത്
മുല്ലപ്പൂ ചൂടണോ എങ്കിൽ കൈ പൊളളും ; മുല്ലമൊട്ടിന് കിലോയ്ക്ക് 4000 രൂപ കടന്നു

സംസ്ഥാനത്ത് കുതിച്ചുയർന്ന് മുല്ലപ്പൂവിന്റെ വില. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയർന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് വിപണനം നടന്നത്. ഇനിയും വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ആവശ്യം കൂടിയതും ഉൽപാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോർഡ് കുതിപ്പിന് കാരണം. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. 

മധുര മാട്ടുതാവണി പൂവിപണിയിൽ 4 ടൺ വന്നിരുന്നതിനു പകരം ഒരു ടൺ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും വർദ്ധനവുണ്ട്. ജമന്തി കിലോയ്ക്ക് 150 രൂപയായും (പഴയ വില 50 രൂപ) പിച്ചി 800 രൂപയായും (പഴയ വില 300 രൂപ) ഉയർന്നു. 

ആഘോഷങ്ങളും തമിഴ്നാട്ടിലെ കാർത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി. തെക്കൻ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉൽപാദനത്തിൽ കുറവുണ്ടായതും വിലവർദ്ധനയ്ക്ക് കാരണമായി. കൂടാതെ ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് പരിപാടികളും കൂടുന്നതോടെ മുല്ലപ്പൂവിന്റെ വിലയും സ്വാഭാവികമായി വർധിക്കാറുണ്ടെന്നാണ് പൂ വിൽപനക്കാർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും ബംഗളുരുവിൽ നിന്നുമാണ് സംസ്ഥാനത്ത് കൂടുതൽ പൂവ് എത്തുന്നത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News