പത്തനംതിട്ട: സർക്കാരിൻറെ സ്വന്തം ബ്രാൻഡ് മദ്യം ജവാൻറെ അളവിൽ കുറവ്. ഇതേ തുടർന്ന് ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. ജവാൻ നിർമ്മിക്കുന്ന തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെയാണ് കേസെടുത്തത്. ഇതേ തുടർന്ന് തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ കേസെടുത്തിരുന്നു. 136 നിറഞ്ഞ കുപ്പികള്‍ പരിശോധിച്ചതിലാണ് ഏതാനും മില്ലിയുടെ കുറവ് കണ്ടെത്തിയത്.
എന്നാൽ പ്രശ്നം തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായതാകാമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അധികൃതർ പറയുന്നു. മദ്യത്തിൻറെ അളവിൽ കുറവ് കണ്ടെത്തിയതോടെ എറണാകുളത്ത് നിന്നുള്ള ലീഗല്‍ മെട്രോളജിയുടെ നെറ്റ് കണ്ടെന്റ് യൂണിറ്റ് സംഘം മണിക്കൂറോളം തിരുവല്ലയിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു.
ജവാന്റെ ഒരു ബാച്ച് മദ്യത്തിലാണ് അളവിൻറെ പ്രശ്‌നം കണ്ടെത്തിയത്. പരിശോധിച്ച 125 കുപ്പിയിലെ 6 കുപ്പിയിൽ മദ്യത്തിന്റെ അളവ് 15 മില്ലിയിൽ താഴെയാണ് കുറവുണ്ടായിരുന്നത്. ഇത് വെറും ആക്ഷേപം മാത്രമാണെന്നും ലീഗല്‍ മെട്രോളജി വിഭാഗം പരിശോധിച്ച് സീല്‍ ചെയ്ത നല്‍കിയ സംവിധാനം വഴിയാണ് ബോട്ടിലുകളിൽ മദ്യം നിറയ്ക്കുന്നതെന്നുമാണ് അധികൃതരുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.