Accident In Kumali: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് , സന്തോഷ്‌ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 07:53 AM IST
  • കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
  • ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
Accident In Kumali: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച്  2 യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് , സന്തോഷ്‌ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

Also Read: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ഇവരുടെ ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുമളി ഹോളിഡേ ഹോമിനു സമീപമായിരുന്നു അപകടം നടന്നത്. 

Also Read: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

കുമളിയിൽ നിന്നും കന്നിമാചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  അപകടത്തിൽ രണ്ടു പേരുംർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.  അപകടത്തിൽ മരിച്ച സന്തോഷിന്‍റെ ഒരു കൈ അറ്റുപോയിരുന്നു.

രാജീവ് ചന്ദ്രശേഖറിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിച്ച് നടി ശോഭന; റോഡ് ഷോയിലും സാന്നിധ്യം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടിയും നര്‍ത്തകിയുമായ ശോഭന. രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭന ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും വിഷുക്കൈനീട്ടം സ്വീകരിച്ചു.

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് ശോഭന പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും പങ്കെടുക്കുമെന്ന് ശോഭന അറിയിച്ചു. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച വാഹന പ്രചരണ ജാഥ വൈകിട്ട് ഏഴ് മണിയോടെ നെയ്യാറ്റിന്‍കര ടിബി ജങ്ഷനിലെത്തിയപ്പോഴാണ് ശോഭന രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷും റോഡ് ഷോയിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News