കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

ഇന്ന് പുലർച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്

Written by - Zee Hindustan Malayalam Desk | Last Updated : May 9, 2021, 08:23 AM IST
  • കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
  • ഇന്ന് പുലർച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
  • വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്
  • കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി വിപിൻ ചികിത്സയിൽ കഴിയുകയായിരുന്നു
കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

കൊച്ചി: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് (41) അന്തരിച്ചു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടറായിരുന്നു (Reporter). കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ (Hospital) ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

കൊവിഡിന് (Covid) പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി വിപിൻ ചികിത്സയിൽ കഴിയുകയായിരുന്നു. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി, മകൻ: മഹേശ്വർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News