'പാര്‍വതി എന്തുകൊണ്ടാണ് അദ്ദേഹത്തെ 'മിസ്റ്റര്‍ മമ്മൂട്ടി' എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കാത്തത്?'

സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധനയാണ് എന്നാണ് ജോയ് മാത്യുവിന്‍റെ കണ്ടെത്തല്‍.  

Last Updated : Dec 21, 2017, 05:20 PM IST
'പാര്‍വതി എന്തുകൊണ്ടാണ് അദ്ദേഹത്തെ 'മിസ്റ്റര്‍ മമ്മൂട്ടി' എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കാത്തത്?'

മമ്മൂട്ടി അഭിനയിച്ച കസബ എന്ന മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച നടി പാര്‍വതിക്കെതിരെ നടന്‍ ജോയ് മാത്യു. സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധനയാണ് എന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.  

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക്‌ തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ്? അല്ലെങ്കിൽ എന്ത്‌ കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും "മിസ്റ്റർ മമ്മൂട്ടി "എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്‌? അതല്ലെ അതിന്റെയൊരു അന്തസ്സ്‌? ജോയ് മാത്യു ചോദിക്കുന്നു. 

വ്യക്തി ജീവിതത്തിൽ മമ്മൂട്ടിയുടെയത്ര സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ താന്‍ കണ്ടിട്ടില്ല.  അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം എന്നും അദ്ദേഹം ചോദിക്കുന്നു.

Trending News