മാണി എൻ.ഡി.എയില്‍ ചേരുമെന്ന്​ ആൻറണി രാജു

Last Updated : Aug 6, 2016, 02:03 PM IST
മാണി എൻ.ഡി.എയില്‍ ചേരുമെന്ന്​ ആൻറണി രാജു

കോട്ടയം: കേരള കോണ്‍ഗ്രസി​ന്‍റെ ഭാവി തീരുമാനിക്കുന്ന ചരല്‍ക്കുന്ന് ക്യാംപ് ഇന്ന് തുടങ്ങാനിരിക്കെ കെ.എം മാണിയും അനുയായികളും എൻ.ഡി.എയില്‍ ചേരുമെന്ന്​ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. നേരത്തെ തന്നെ ഇതിനുളള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാണി എൻ.ഡി.എയില്‍ ചേരാനുള്ള തീരുമാനം​ എടുക്കുന്നതോടെ കേരള കോണ്‍ഗ്രസ് പിളരുമെന്നും അദ്ദേഹം പറഞ്ഞു.

ബി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ജോസ് കെ.മാണിയും തമ്മിലായിരുന്നു ചർച്ച. ഗുജറാത്തിലെ ഒരു ബിഷപ്പ് ചർച്ചയിൽ ഇടനിലക്കാരനായി സംസാരിച്ചു. മകൻ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിയാക്കി സഖ്യത്തിനായിരുന്നു മാണിയുടെ നീക്കം. ഈ വർഷമാദ്യം ഡൽഹിയിലാണു ചർച്ച നടന്നത്. ചർച്ചകളിലും മറ്റും ബിജെപിയോടു മൃദുസമീപനം വേണമെന്നു നേതാക്കൾ നിർദേശിച്ചിരുന്നു. മാണിയുടെ പ്രസ്താവനകളിലും ഈ മൃദുസമീപനം ഉണ്ടായിരുന്നുവെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകേന്ദ്രം രമേശ് ചെന്നിത്തലയല്ല. വേറൊരു മുതിർന്ന നേതാവിന്റെ പേരാണ് പാർട്ടിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.  ബാര്‍കോഴ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ ഒന്നിലേറെ നേതാക്കളുടെ പേരുളളതായും ആൻറണി രാജു പറഞ്ഞു.

Trending News