Thomas Cherian: 56 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തോമസ് ചെറിയാന് അന്ത്യവിശ്രമം; അന്ത്യാജ്ഞലി അർപ്പിച്ച് ജന്മനാട്

Soldier Thomas Cherian: ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാന് 56 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ അന്ത്യവിശ്രമം.

Written by - Zee Malayalam News Desk | Last Updated : Oct 4, 2024, 06:42 PM IST
  • വീട്ടിലെ ചടങ്ങുകൾക്കും പൊതുദർശനത്തിനും ശേഷം ഭൗതികശരീരം വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ്‌ പള്ളിയിലെത്തിച്ചു
  • പള്ളിയിലും ധീര സൈനികന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി ആളുകളെത്തി
Thomas Cherian: 56 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തോമസ് ചെറിയാന് അന്ത്യവിശ്രമം; അന്ത്യാജ്ഞലി അർപ്പിച്ച് ജന്മനാട്

പത്തനംതിട്ട: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്. വിലാപയാത്രയായി രാവിലെ സഹോദരന്റെ വീട്ടിൽ എത്തിച്ച ഭൗതികശരീരത്തിൽ അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്കെത്തിയത്.

ഹിമാചൽ പ്ര​ദേശിൽ 56 വർഷം മുമ്പുണ്ടായ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച പത്തനംതിട്ട സ്വദേശി തോമസ് ചെറിയാന്റെ സംസ്കാരചടങ്ങുകൾക്ക് ജന്മനാടായ ഇലന്തൂർ സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം രാവിലെ 10.30 ഓടെ സൈനിക അകമ്പടിയോടെയാണ് ഇലന്തൂരിലെ തോമസ് ചെറിയാന്റെ കുടുംബ വീട്ടിലെത്തിച്ചത്.

ALSO READ: 56 വർഷം മുമ്പ്‌ മരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; പൂർണ്ണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി

വീട്ടിലെ ചടങ്ങുകൾക്കും പൊതുദർശനത്തിനും ശേഷം ഭൗതികശരീരം വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ്‌ പള്ളിയിലെത്തിച്ചു. പള്ളിയിലും ധീര സൈനികന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി ആളുകളെത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ നൽകി. 56 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തോമസ് ചെറിയാന് അന്ത്യവിശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News