K-Rail : സിൽവർലൈൻ പദ്ധതി; കേന്ദ്രാനുമതി നേടിയെടുക്കാൻ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

Silverline Project സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രസർക്കാർ നൽകയിട്ടുളളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 07:13 AM IST
  • സിൽവർലൈൻ പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര
  • സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ
  • പദ്ധതിയുടെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിക്കും
K-Rail : സിൽവർലൈൻ പദ്ധതി; കേന്ദ്രാനുമതി നേടിയെടുക്കാൻ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിക്കെതിരെ  ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിനുളള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. 

സിൽവർലൈൻ പദ്ധതിക്ക്  അനുമതി നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി ഇതുവരെ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിക്കും.

ALSO READ : Silverline Buffer Zone : സിൽവർ ലൈൻ പദ്ധതിയിലെ ബഫർ സോൺ: സിപിഎമ്മിൽ അവ്യക്ത

വൻകിട പദ്ധതികളോടുളള കേന്ദ്രത്തിന്റെ സമീപനം അനുകൂലമാക്കാനാണ്  സംസ്ഥാന സർക്കാറിന്റെ ശ്രമം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതിന് മുന്നോടിയായി കെ-റെയിൽ എം.ഡി, റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ട നടത്തി. ഡിപിആറിൽ അടക്കം റെയിൽ ബോർഡ് നേരത്തെ സംശയങ്ങൾ ഉന്നയിച്ചിരുന്നു.  ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് കെ-റെയിൽ എംഡി, റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയത്.

സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രസർക്കാർ നൽകയിട്ടുളളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അന്തിമ അനുമതി ലഭിച്ചാൽ മാത്രമേ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ കഴിയുകയുളളു. 

ALSO READ : സിൽവർ ലൈൻ; ജനകീയ സമരങ്ങളെ സിപിഎം നേതാക്കൾക്ക് പുച്ഛമെന്ന് വിഡി സതീശൻ

സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സിവർലൈൻ പദ്ധതിക്കെതിരായ സമരത്തിന്റെ മുൻ നിരയിൽ കോൺഗ്രസിനൊപ്പം ബിജെപിയും നിലയുറപ്പിച്ചിട്ടുണ്ട്. പദ്ധതിയോടുളള ശക്തമായ വിജോജിപ്പ് കേന്ദ്ര സർക്കാരിനെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും ഇതിനകം തന്നെ പാർട്ടി കേരള ഘടകം അറിയിച്ചുട്ടുമുണ്ട്.

പരിസ്ഥിതി സംബന്ധിച്ച ഉൾക്കണ്ഠകൾ തികച്ചും ന്യായമാണെന്നും ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിൽ അതുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ആഴം എന്താണെന്ന് ശരിക്കും അറയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി കമാർ അടുത്തിടെ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News